പാലക്കാട്: മലമ്പുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എസ് അച്ച്യുതാനന്ദനെതിരെ എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ലതികാ സുഭാഷ് നല്‍കയി ഹരജി പരിഗണിക്കുന്നത് കോടതി അടുത്ത മാസം 30ലേക്ക് മാറ്റി.

പാലക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് ഹരജി നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ തന്നെക്കുറിച്ച് വി.എസ് മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് ലതിക ഹരജി നല്‍കിയത്.