Categories

കണ്ണൂര്‍: അന്തിമ വോ­ട്ടര്‍ പട്ടി­ക പ്ര­സി­ദ്ധീ­ക­രി­ച്ചു

voteകണ്ണൂര്‍ : വി­വാ­ദം പു­കഞ്ഞു­കൊ­ണ്ടി­രി­ക്കെ ക­ണ്ണൂര്‍ നി­യ­മസ­ഭാ മ­ണ്ഡ­ല­ത്തിലെ വോ­ട്ടര്‍­പട്ടി­ക പ്ര­സി­ദ്ധീ­ക­രിച്ചു. 119 ബൂത്തുകളിലായി 133,326 പേരാ­ണ് ക­ണ്ണൂര്‍ നി­യ­മ സ­ഭാ മ­ണ്ഡ­ല­ത്തില്‍ അ­ന്തിമ വോട്ടര്‍പട്ടികയില്‍ ഉള്ളത്.

പുതുതായി 9357 പേരെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള 6386 പേരെ പട്ടികയില്‍നിന്നും നീക്കം ചെ­യ്തു. ഇവരില്‍ 5043 പേരെ പരാതി പ്രകാരമാണ് നീക്കിയത്. 1370 വോട്ടുകളാണ് മറ്റിടത്തുനിന്നും ട്രാന്‍സഫര്‍ ചെയ്­തത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ക­ണ്ണൂ­രില്‍ വോട്ടര്‍ പട്ടികയി­ലുണ്ടായിരുന്നതിനേക്കാള്‍ 2971 വോട്ടര്‍മാരാണ് ഇപ്പോള്‍ അധികം ഉള്ളത്.

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാ­നായി പന്ത്രാണ്ടായിരത്തോളം അപേക്ഷകളാ­ണ് ല­ഭിച്ചിരുന്നത്. അതില്‍ നിന്ന് 6386 വോട്ടര്‍മാരെ നീക്കി. പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെട്ട വോ­ട്ടര്‍­പ­ട്ടി­ക­യില്‍ 60000ല്‍ അധികം പുരുഷന്‍മാരും 70000 ല്‍ അധികം സ്ത്രീകളു­മാ­ണ്. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോയുടെ നിര്‍ദ്ദേശ പ്രകാരം കണ്ണൂര്‍ താലൂക്ക് ഓഫീസില്‍ തഹസീല്‍ദാര്‍ കെ.ബി.ഗോപിനാഥന്‍ നായരാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. 40 ടീമുകളാണ് പരിശോധനയില്‍ പങ്കാളികളായത്.

വോട്ടര്‍ പട്ടികയെക്കുറിച്ച് യു ഡി എഫ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗളക്ക് നല്‍കിയ പരാതിയില്‍ തീരുമാ­നം വ­രാ­നി­രി­ക്കെ­യാ­ണ് പട്ടിക പ്രസിദ്ധീ­കരിച്ചത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങളില്‍ 5000 വോട്ടര്‍മാര്‍ പുതിയതായി വന്നപ്പോള്‍ കണ്ണൂരില്‍ അത് 10,000ഓളം ആയതാണ് വിവാദമായത്.

Comments are closed.