Categories

Headlines

അന്ത്യഅത്താഴം കാര്‍ട്ടൂണ്‍-ചിത്രങ്ങളാവുമ്പോള്‍

തൃക്കണ്ണാപ്പുരത്ത് സ്ഥാപിച്ച അന്ത്യ അത്താഴം പ്രമേയമാക്കിയ വിവാദ ഫ്‌ലെക്‌സ്‌

യേശു ക്രിസ്തുവിനെ ഒബാമയാക്കിയും ശിഷ്യന്മാരെ സോണിയയും രാഹുലും അദ്വാനിയും മോഡിയുമെല്ലാമടങ്ങുന്ന കോണ്‍ഗ്രസ്-ബി.ജെ.പി നേതാക്കളാക്കിയും ചിത്രീകരിച്ച് തൃക്കണ്ണാപ്പുരത്ത് പ്രത്യക്ഷപ്പെട്ട ഒരു ഫ്‌ലെക്‌സ് ബോര്‍ഡാണല്ലോ ഇപ്പോള്‍ കേരളത്തിലെ ചൂടേറിയ സംസാരം. ബോര്‍ഡ് സ്ഥാപിച്ച് അരമണിക്കൂറിനുള്ളില്‍ അത് സി.പി.ഐ.എമ്മുകാര്‍ വന്ന് നീക്കം ചെയ്‌തെങ്കിലും മലയാള മനോരമ ഒരാഴ്ച കഴിഞ്ഞ് ഫ്‌ലക്‌സിന്റെ ചിത്രം പ്രസിദ്ധീകരിച്ചു.

സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചരിത്ര പ്രദര്‍ശനത്തില്‍ രക്തസാക്ഷികളുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ കുരിശിലേറ്റപ്പെട്ട യേശുവിന്റെ ചിത്രം സ്ഥാനം പിടിച്ചത് വാദപ്രതിവാദങ്ങള്‍ക്ക് വഴി തുറന്ന സമയത്താണ് അന്ത്യ അത്താഴ ഫ്‌ലക്‌സ് പത്രത്തില്‍ വരുന്നത്. അതോടെ സംഗതി വിവാദമായി. അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചെന്ന് പറഞ്ഞ് ക്രൈസ്തവ സഭകള്‍ ആദ്യം പ്രസ്താവനകളും പിന്നീട് പ്രതിഷേധ റാലിയും നടത്തി. കെ.പി.സി.സിയും കെ.സി.ബി.സിയും വാര്‍ത്താ സമ്മേളനം വിളിച്ചു. സി.പി.ഐ.എം ദൈവ വിശ്വാസികളെ വേദനിപ്പിക്കുകയാണെന്നും ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്നും കമ്യൂണിസ്റ്റുകാര്‍ക്ക് ചരിത്രം അറിയില്ലെന്നും അവര്‍ വിലപിച്ചു.

സി.പി.ഐ.എം എക്കാലത്തും ഇങ്ങിനെയാണെന്നും മാപ്പു പറയണമെന്നും മുഖ്യമന്ത്രി കൂടി പറഞ്ഞപ്പോള്‍, ഫ്‌ലെക്‌സ് വെച്ചത് പാര്‍ട്ടിക്കാരല്ലെന്ന് പിണറായി വാര്‍ത്താ സമ്മേളനം വിളിച്ച് കൈയ്യൊഴിഞ്ഞു. ഉടനെ തൃക്കണ്ണാപ്പുരത്തെ ബോര്‍ഡ് സ്ഥാപിച്ച സി.പി.ഐ.എമ്മുകാര്‍ ടിവിയില്‍ പ്രത്യക്ഷപ്പെട്ട് തങ്ങളാണ് ബോര്‍ഡ് വെച്ചതെന്നും ഇന്റര്‍നെറ്റില്‍ പോയാല്‍ ഇതിലുമധികം അന്ത്യ അത്താഴ പാരടികള്‍ കാണാമെന്നും പറഞ്ഞു.

‘ഇതു മുതലാളിത്തത്തിന്റെ അവസാന അത്താഴം, പ്രത്യാശ മാര്‍ക്‌സിസത്തില്‍ മാത്രം’ എന്ന അടിക്കുറിപ്പാണ് തൃക്കണ്ണാപ്പുരത്തെ പോസ്റ്ററില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതിലും മൂര്‍ച്ചയേറിയ വാക്കുകള്‍ ഉപയോഗിച്ച് മലയാള ദിനപത്രങ്ങള്‍ തന്നെ അന്ത്യ അത്താഴത്തിന്മേല്‍ കാര്‍ട്ടൂണ്‍ വരച്ചിട്ടുണ്ട്.

Malayala Manorama Cartoon of VP Singh

1990 ഏപ്രില്‍ 13ന് മലയാള മനോരമ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍

1990 ഏപ്രില്‍ 13ന് മലയാള മനോരമ തന്നെ യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴം പ്രമേയമാക്കി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വി.പി സിംഗിനെ യേശു ക്രിസ്തുവാക്കി യേശുദാസന്‍ വരച്ച ഈ കാര്‍ട്ടൂണ്‍ മനോരമ പ്രസിദ്ധീകരിച്ചത് ഒരു ദുഃഖവെള്ളിയിലായിരുന്നു.

TK Sujith's cartoon as Last supper Context

2008 ല്‍ കേരളാ കൗമുദിയില്‍ ടി.കെ സുജിത്ത് വരച്ച കാര്‍ട്ടൂണ്‍

2008 ല്‍ കേരളാ കൗമുദിയില്‍ ടി.കെ സുജിത്ത് വരച്ച് കാര്‍ട്ടൂണാണിത്. ഡാവിഞ്ചിയുടെ ലാസ്റ്റ് സപ്പറും ചില രവിവര്‍മ്മ ചിത്രങ്ങളും സമന്വയിപ്പിച്ചാണ് ഇത് വരച്ചിരിക്കുന്നത്. ഇതില്‍ ക്രിസ്തുവിന്റെ സ്ഥാനത്ത് വി.എസിനെ വരച്ചിരിക്കുന്നു. വി.എസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയും കോടിയേരിയും സോണിയയും മന്‍മോഹനുമെല്ലാം ശിഷ്യരായുണ്ട്.

Gandhi as Christ

ഔട്ട് ലുക്ക് മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ നിന്നുള്ള ചിത്രമാണിത്. ഗാന്ധി യേശുവിന്റെ സ്ഥാനത്തിരിക്കുന്നു. നെഹ്‌റുവും അംബേദ്കറും ജിന്നയുമെല്ലാം ശിഷ്യരായി ചുറ്റും.

RK Lakshman's common man in Cartoon as Jesus Christ

2010 ജൂലൈ 25ന് ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നീലഭ് ബാനര്‍ജിയുടേതായി വന്ന കാര്‍ട്ടൂണാണിത്. ലോസ്റ്റ് സപ്പര്‍ എന്ന പേരിട്ട കാര്‍ട്ടൂണില്‍ യേശുവിന്റെ സ്ഥാനത്തിരിക്കുന്നത് ആര്‍.കെ ലക്ഷ്മണിന്റെ സൃഷ്ടിയായ കോമണ്‍ മാന്‍ ആണ്. ചുറ്റും ശിഷ്യരായി കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയുടെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും നേതാക്കള്‍.

Malayalam News

Kerala News in English

9 Responses to “അന്ത്യഅത്താഴം കാര്‍ട്ടൂണ്‍-ചിത്രങ്ങളാവുമ്പോള്‍”

 1. Gopakumar N.Kurup

  അമ്മായി അമ്മയ്ക്ക് അടുപ്പിലുമാകാം, മരുമകൾക്ക് അട്ടത്തും പാടില്ല എന്ന അതേ സമീപനം..!!

 2. Gopakumar N.Kurup

  ഇതേ ന്യായം വച്ചു എം.എഫ്.ഹുസ്സൈനെതിരെ വാളെടുത്ത ആർ.എസ്.എസ്സിനേയും ന്യായീകരിക്കാം..!!
  ഇതൊക്കെ ഒരു തരം ഗിമ്മിക്കുകൾ മാത്രമാണു..!! യേശുവിനോടുള്ള സ്നേഹമോ ആരാധനയോ മൂത്താണോ ഇക്കൂട്ടർ കയറു പൊട്ടിക്കുന്നത്..??
  ലിയനാർഡോ ഡാവിഞ്ചി എന്ന കലാകാരൻ തന്റെ ചിത്രങ്ങളിൽ സൂചിപ്പിച്ചിരുന്നു എന്ന് പറയപ്പെടുന്ന അടയാളങ്ങളേയും വ്യാഖ്യാനങ്ങളേയും പറ്റി ഡാൺ ബ്രൗൺ എന്ന എഴുത്തുകാരൻ പുറത്തിറക്ക്ഇയ ഡാവിഞ്ചി കോഡ് എന്ന പുസ്തകത്തിനോടും സിനിമയോടും ഇക്കൂട്ടർ സ്വീകരിച്ച നിലപാടുകൾ നാമെല്ലാം കണ്ടതാണു..!!
  വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് ചിലർ മാധ്യമങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന ഈ പൊറാട്ടു നാടകങ്ങൾ ജനത്തിനു മനസ്സിലാകുന്നില്ല എന്നു ധരിക്കരുത്..!!

 3. ശുംഭന്‍

  പക്ഷെ ഇവയെല്ലാം സ്വതന്ത്ര കാര്‍ട്ടൂണുകള്‍ ആണ്. ഒറിജിനല്‍ ചിത്രത്തെ മോര്‍ഫ് ചെയ്തതല്ല.

 4. Gopakumar N.Kurup

  ശുംഭന്‍

  ഡാവിഞ്ചി വരച്ച യഥാർത്ഥ ചിത്രം തൃക്കണ്ണാപുരത്തുകാർക്ക് ലഭിച്ചുവെന്നാണോ താങ്കൾ പറയുന്നത്..?? മാത്രവുമല്ല പ്രസക്തമായ ചോദ്യം ചിത്രം മോർഫ് ചെയ്തതാണോ അതോ അവസാനത്തെ അത്താഴത്തെ മോശമായി ചിത്രീകരിച്ചു എന്നതാണോ..??

 5. MANJU MANOJ.

  കൊണ്ഗ്രസ്സോ, ബി ജെ പി യോ, ലീഗോ,

  സി പി എം നെയാണ് ഇങ്ങിനെ കര്ടൂനില്‍ അവതരിപ്പിച്ചതെങ്കില്‍
  എന്താകുമായിരുന്നു പുകില്‍…..???????

  കേരളം ചുവന്നെനെ…….

  ഇതേ കാര്‍ടൂണ്‍ എന്തുകൊണ്ട് ഹിന്ദു മതത്തെയോ, മുസ്ലിം മതത്തെയോ വിഷയം ആക്കുന്നില്ല……??????

  ഒരു പക്ഷെ സി പി എം നു അറിയാം ഒരു കാരണത് അടിച്ചാല്‍ അടി മേടിച്ചു മിണ്ടാതിരിക്കുന്നവനാണ് ക്സിസ്ത്യനി എന്ന്…..

  ആശയ ദാരിദ്ര്യം ഉള്ളവര്‍ ഇതിലപ്പുറവും കാണിക്കും……

  പാര്‍ട്ടി സമ്മേളനത്തില്‍ നാണയത്തിന്റെ വലിപ്പത്തിലുള്ള “ചിപ്പ്”
  വച്ചപ്പോള്‍ കണ്ടു പിടിച്ചു…..

  ഇത്ര വലിയ കാര്‍ടൂണ്‍ വച്ചയളെ കണ്ടു പിടിക്കാന്‍ പോലിസിനെ ഏല്‍പ്പിച്ചു……

  പാവം പോലീസിനെയും ———- ആക്കുന്നു…..

  കഷ്ടം…..
  ഇതൊക്കെ ഈ പാര്‍ട്ടി യുടെ മണ്ടത്തരമായി കാണുന്നു ……

 6. Gopakumar N.Kurup

  മഞ്ചു മനോജിന്റെ ഭാഷ തന്നെയാണു ആർ.എസ്.എസ്സുകാരന്റേതും എന്നത് യാദൃശ്ചികമായിരിക്കാം..!! എന്തു കൊണ്ട് നബിയുടെ ചിത്രം മോശമായി വരച്ചില്ല എന്നാണു അവരും ചോദിച്ചത്..!!

  ഇവിടെ ചിത്രകാരന്റെ ധാർമ്മികതയെ ചോദ്യം ചെയ്യുകയല്ല.. മറിച്ച് തങ്ങൾക്കൊരു ന്യായം മറ്റുള്ളവർക്ക് മറ്റൊന്നു എന്ന നിലപാടിനെയാണു ചോദ്യം ചെയ്യേണ്ടത്..!!

  യേശുകൃസ്തു കൃസ്റ്റ്യാനികളുടെ മാത്രം സ്വത്താണോ..?? അദ്ദേഹത്തിന്റെ ആശയങ്ങൾ ഒരു പ്രത്യേക മതവിഭാഗത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതാണോ..?? അതേ എന്നാണുത്തരമെങ്കിൽ നിങ്ങളാണു ശരി..!! മറിച്ചാണെങ്കിൽ യേശുവിന്റെ രൂപം വയ്ക്കുന്നതോ ഒരു കലാസൃഷ്ടിയെ കാർട്ടൂൺ രൂപത്തിൽ അവതരിപ്പിക്കുന്നതോ എപ്രകാരമാണു തെറ്റാകുന്നത്..?? അവസാനത്തെ അത്താഴം എന്ന പെയിന്റിങ്ങ് കേവലം ഒരു കലാസൃഷ്ടി മാത്രമാണു..!! ഡാവിഞ്ചിയാകട്ടേ പലപ്പോഴും സഭകളുടെ എതിർപക്ഷത്തു നിൽക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ആളും..!! ഇത്രയ്ക്കു രോഷം വേണോ..?? വിഡ്ഢിത്തമല്ലേ..??

 7. Gopakumar N.Kurup

  സി.പി.എമ്മിനെ കാർട്ടൂൺ രൂപത്തിൽ ഇതേവരെ ആരും അവതരിപ്പിച്ചിട്ടില്ല എന്നാണോ മഞ്ചുവിന്റെ അറിവു..?? അങ്ങിനെയെങ്കിൽ ആ അറിവിനെ നമിച്ചിരിക്കുന്നു..!!

 8. Cherayi Ramadas

  ശാസ്ത്ര കാര്യങ്ങളില്‍ തങ്ങളുടെ മണ്ടന്‍ സിദ്ധാന്തങ്ങളെ ചോദ്യം ചെയ്തവരടക്കം ആയിരങ്ങളെ ‘ അവിശ്വാസികള്‍ ‘ എന്നു മുദ്ര കുത്തി പീഡിപ്പിക്കയും ചുട്ടു കൊല്ലുകയും ചെയ്തത് , യേശുവിന്റെ രൂപം മാത്രം ആരാധിക്കുന്ന കത്തോലിക്ക സഭയായിരുന്നു . ആ വേട്ടയില്‍ നിന്ന്‌ കഷ്ടിച്ച് രക്ഷപെട്ട ഒരു അവിശ്വാസിയാണ് ലെയണാർഡോ ഡാ വിന്‍ചി . എന്നാല്‍ , അദ്ദേഹം മരിച്ചുകഴിഞ്ഞപ്പോള്‍ , കേരളത്തില്‍ സഖാവ് മത്തായി ചാക്കോയോട് കാണിച്ച അതേ കള്ളത്തരമാണ് പള്ളിക്കാര്‍ അവതരിപ്പിച്ചത് : അവിശ്വാസത്തിന് കുറ്റസമ്മതം ചൊല്ലി പാപമോചനം നേടിയാണത്രേ ആ മഹാ ശാസ്ത്ര – കലാ പ്രതിഭ കണ്ണടച്ചത് ! ( ചെറായി രാമദാസ് , ‘ അറിയപ്പെടാത്ത ഡാ വിന്‍ചി ‘ , 1999 )
  യൂറോപ്പിന്റെ ‘ ഇരുണ്ട മധ്യ ശതകങ്ങള്‍ ‘ എന്നത് , കുരിശും യേശുരൂപവുമേന്തി ക്രിസ്ത്യന്‍ കൊലയാളി സംഘങ്ങള്‍ ‘ അവിശ്വാസികള്‍ ‘ ക്കെതിരെ നാടു വാണ കാലമാണ് . മനുഷ്യ ശരീരങ്ങള്‍ മരക്കുറ്റികളില്‍ കിടന്നു കത്തിയമർന്ന് ഒരു ഭൂഖണ്ഡമാകെ ശവഗന്ധമൊഴുകിപ്പരന്ന നൂറ്റാണ്ടുകൾ . യേശുവിന്റെ പേരും പറഞ്ഞാണ് കത്തോലിക്ക സഭയിലെ കുറ്റവാളി പാതിരിമാരുടെ കൊലയാളി കോടതി ( INQUISITION ) ബ്രൂണോ അടക്കമുള്ള ആയിരങ്ങളെ ചുട്ടുകൊന്നത്‌ . നമ്മുടെ ഗോവയില്‍ വരെയുണ്ടായിരുന്നു ആ കോടതിയാഭാസം . മാനവ സമൂഹത്തോടു ചെയ്ത ആ കൊടും കുറ്റങ്ങളുടെ പേരില്‍ കഴിഞ്ഞ നൂറ്റാണ്ടൊടുവില്‍ സഭയ്ക്ക് ലോകത്തോട്‌ പിഴ മൂളേണ്ടി വന്നു . എന്നിട്ടും സഭയുടെ കേരള ശാഖക്കാര്‍ , പുരോഗമനാശയക്കാരില്‍ നിന്ന്‌ യേശുവിനെ രക്ഷിക്കാന്‍ ജാഥ നടത്തുകയാണ് ഇപ്പോഴും !

 9. unni

  മത വികാരം വ്രെനപ്പെടുത്തിയത്തില്‍ ടൈംസ്‌ ഓഫ് ഇന്ത്യ അടുത്ത ദിവസം ഘേദം പ്രകടിപ്പിച്ചിരുന്നു

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ