ഗുവാഹത്തി: അസമില്‍ രണ്ടാമത്തെയും അവസാനത്തെയും ഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു. 64 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് ആരംഭിച്ചിട്ടുള്ളത്. രാവിലെമുതല്‍ വോട്ടുചെയ്യാനായി നീണ്ട നിര ദൃശ്യമായിട്ടുണ്ട്.

രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ 9.7മില്യണ്‍ ആളുകള്‍ 496 സ്ഥാനാര്‍ത്ഥികളുടെ വിധി നിശ്ചയിക്കും. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 73 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 485 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്.

40,000ത്തിലധികം പോലീസ്-പാരാമിലിട്ടറി സേനകളെയാണ് തിരഞ്ഞെടുപ്പ് നടത്തിപ്പിനായി നിയോഗിച്ചിരിക്കുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ഉള്‍ഫ ഭീഷണിയുയര്‍ത്തിയിരുന്നെങ്കിലും അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിരുന്നില്ല. മേയ് 13നാണ് ഫലപ്രഖ്യാപനം.