എഡിറ്റര്‍
എഡിറ്റര്‍
ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് സ്ഥാനം കയറ്റം നല്‍കി എല്‍.ഡി.സി 10% നികത്താന്‍ നിര്‍ദേശം
എഡിറ്റര്‍
Thursday 16th August 2012 8:55am

തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി എല്‍.ഡി ക്ലാര്‍ക്ക് തസ്തിക അനുവദിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. ആകെ ഒഴിവുകളില്‍ 10 ശതമാനത്തെ ഇങ്ങനെ നിയമിക്കാനാണ് ശ്രമം നടക്കുന്നത്.

Ads By Google

മുഖ്യമന്ത്രി അംഗീകരിച്ച നിര്‍ദേശം പി.എസ്.സിയുടെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.

സര്‍ക്കാര്‍ തീരുമാനം എല്‍.ഡി.സി ഒഴിവുകള്‍ കുറയനാടിയാക്കും. ഇത് മൂലം പതിനായിരക്കണക്കിന് യുവജനങ്ങളുടെ തൊഴില്‍ പ്രതീക്ഷയാണ് തകരുക.

നിലവില്‍ എല്‍.ഡി ക്ലര്‍ക്ക് ഒഴിവുകളുടെ 10ശതമാനത്തില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ടെസ്റ്റെഴുതി കടന്ന് വരാനുള്ള അവസരമുണ്ട്. നേരത്തെ ഇത് അഞ്ച് ശതമാനമായിരുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരാണ് ഇത് പത്ത് ശതമാനമാക്കി ഉയര്‍ത്തിയത്.

Advertisement