എഡിറ്റര്‍
എഡിറ്റര്‍
ലഷ്‌കറെ ത്വയ്ബ തങ്ങളെ സമീപിച്ചതായി മുസാഫര്‍നഗര്‍ അഭയാര്‍ത്ഥികള്‍
എഡിറ്റര്‍
Tuesday 7th January 2014 4:52pm

musafarnagar

മുസാഫര്‍നഗര്‍: ലഷ്‌കറെ ത്വയ്ബയില്‍ അംഗമാവണമെന്നാവശ്യപ്പെട്ട് രണ്ട് പേര്‍ സമീപിച്ചതായി മുസാഫര്‍നഗറിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ പോലീസിനെ അറിയിച്ചു.

മീവതില്‍നിന്നുള്ള ഹഫീസ് റാഷിദി, ഷാഹിദ് എന്നിവര്‍ മുതിര്‍ന്ന ലഷ്‌കറെ ത്വയ്യിബ നേതാവുമായി പലതവണ ക്യാംപില്‍ വന്നതായാണ് അഭയാര്‍ത്ഥികള്‍ പോലീസിനോട് പറഞ്ഞത്.

ലഷ്‌കറെ ത്വയ്ബയുമായി ബന്ധമുണ്ടെന്നാരോപിച്ച് രണ്ട് ഹരിയാന സ്വദേശികളെ കഴിഞ്ഞമാസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അതേസമയം, അഭയാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാന്‍ ലഷ്‌കറെ ത്വയബ ശ്രമിച്ചെന്ന ആരോപണത്തിന്‍മേല്‍ കോണ്‍ഗ്രസും ബി.ജെ.പിയും കൊമ്പുകോര്‍ത്തു.

പാക് ചാരസംഘടനയായ ഐ.എസ്.ഐ ശ്രമിച്ചെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയില്‍ കേന്ദ്രം എന്തു നടപടി സ്വീകരിച്ചെന്നു ബി.ജെ.പി ചോദിച്ചു. എന്നാല്‍ റിക്രൂട്ട്‌മെന്റെ നടന്നിട്ടെങ്കില്‍ രാഹുല്‍ പറഞ്ഞത് ശരിയായിരുന്നുവെന്ന്് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് പറഞ്ഞു.

Advertisement