Categories

അമേരിക്കന്‍ പൗരന് ലഷ്‌കര്‍ പരിശീലനം നല്‍കി: എഫ് ബി ഐ

fbi

വാഷിംങ്ടണ്‍: ഇന്ത്യയിലും ഡെന്‍മാര്‍ക്കിലും ഭീകരാക്രമണം നടത്താന്‍ ലഷ്‌കര്‍ ഇ ത്വയ്ബ അമേരിക്കന്‍ പൗരന് പരിശീലനം നല്‍കിയിരുന്നതായി അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ് ബി ഐ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം ചിക്കാഗോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റിലായ രണ്ട് തീവ്രവാദികളില്‍ ഒരാള്‍ അമേരിക്കന്‍ പൗരനായ ഡേവിഡ് കോള്‍മാന്‍ ആണെന്ന് എഫ് ബി ഐ അറിയിച്ചു. ഫിലാഡല്‍ഫിയ വഴി പാകിസ്ഥാനിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമം.

പാകിസ്ഥാനില്‍ ജനിച്ച് കാനഡയില്‍ താമസിക്കുന്ന തഹവ്വുര്‍ ഹുസൈന്‍ റാണയലും ഡേവിഡിനൊപ്പം അറസ്റ്റിലായിരുന്നു. ഇരുവരും ലഷ്‌കര്‍ ഇ ത്വയ്ബയുടെ എ ബി കാറ്റഗറിയിലുള്ള അംഗങ്ങളാണെന്ന് എഫ്.ബി.ഐ ചിക്കാഗോ കോടതിയില്‍ നല്‍കിയ സത്യവാങാമൂലത്തില്‍ പറയുന്നു. കഴിഞ്ഞ ജൂലൈയിലും ആഗസ്റ്റിലും ഇവര്‍ കൈമാറിയ ഇ മെയില്‍ സന്ദേശത്തില്‍ നിന്നാണ് ഇരുവരെക്കുറിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.