വാഷിംഗ്ടണ്‍:  2000ല്‍ കാശ്മീരില്‍ നടന്ന സിക്ക് കൂട്ടക്കൊലയ്ക്ക് പിന്നില്‍ ലഷ്‌കര്‍ ഇ തൊയ്ബയാണെന്ന് ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍. മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റന്റെ സന്ദര്‍ശനത്തിന് മൂന്നുദിവസം മുന്‍പാണ് ചിട്ടിസിങ്‌പോറ ഗ്രാമത്തില്‍ കൂട്ടക്കൊലനടന്നത്. അമേരിക്കയിലെയും ഇന്ത്യയിലേയും അന്വേഷണസംഘത്തോടാണ് ഹെഡ്‌ലി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

എന്നാല്‍ അമേരിക്കന്‍ അന്വേഷണസംഘ സംഘം ഉള്‍പ്പെടെ പലരും ഈ വെളിപ്പെടുത്തലിനെ സംശയത്തോടെയാണ് കാണുന്നത്. സംഭവുമായി ബന്ധപ്പെട്ട ചില വസ്തുതകളാണ് സംശയമുയര്‍ത്തുന്നത്. അതില്‍ പ്രധാനം കൂട്ടക്കൊലയില്‍ മരിച്ചവരില്‍ മിക്കവരും സിക്കുകാരാണ് എന്നതാണ്. സിക്കുകാരെ കാശ്മീര്‍ സൈന്യം ഇതുവരെ ലക്ഷ്യം വച്ചിരുന്നില്ല.

ലഷ്‌കര്‍ ചീഫ് കമാന്‍ഡര്‍ സക്കീര്‍ റഹ്മാന്‍ ലഖ്വിയാണ് ചിട്ടിസിങ്‌പോറ കൂട്ടക്കൊലയില്‍ ലഷ്‌കറിന്റെ പങ്കിനെ കുറച്ച് ഹെഡ്‌ലിയെ അറിയിച്ചതെന്നാണ് ഹെഡ്‌ലി  പറയുന്നത്.