ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ ലഷ്‌കര്‍ ഇ തൊയബ പദ്ധതിയിട്ടിരുന്നതായി വിക്കിലീക്‌സ് വെളിപ്പെടുത്തി. ഇന്ത്യന്‍ ഇന്റലിജന്‍സ് രേഖകളെ ഉദ്ധരിച്ചാണ് വിക്കിലീക്‌സ് വിവരം പുറത്തുവിട്ടിരിക്കുന്നത്.

മുംബൈ ആക്രമണത്തിനു ശേഷം മൂന്നുതവണ ലഷ്‌കര്‍ ഇതിനായി തയ്യാറെടുത്തിരുന്നിരുന്നെന്നുവെന്നാണ് വിക്കിലീക്‌സ് വെളിപ്പെടുത്തിയിരിക്കുന്നത്.2009 ജൂണിനു ശേഷം ലഷ്‌കര്‍ കമാന്‍ഡറുടെ നേതൃത്വത്തില്‍ മോഡിയെ വധിക്കാനായിരുന്നു പദ്ധതിയിട്ടത്. ദക്ഷിണേന്ത്യയില്‍ മൂന്നു തീവ്രവാദ ക്യാമ്പുകള്‍ നടത്താനും സംഘടന പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ലഷ്‌കര്‍ തീവ്രവാദി ഷഫിഖ് കഫഌയാണ് പദ്ധതിക്ക് രൂപം നല്‍കിയതെന്നും ഇന്ത്യയില്‍ നിന്നുള്ള ഹുസൈന്‍ എന്ന ആളുടെ സഹായവും ഇതിന് ലഭിച്ചു എന്നും വിക്കിലീക്‌സ് വ്യക്തമാക്കുന്നു.