ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ സോപോര്‍ ടൗണില്‍ ലഷ്‌കര്‍ ഇ തൊയ്ബ നടത്തിയ വെടിവെയ്്പ്പില്‍ രണ്ടു സഹോദരിമാര്‍ കൊല്ലപ്പെട്ടു. ആരിഫ, അക്തര്‍ എന്നീ പെണ്‍കുട്ടികളെ ഭികരര്‍ വീട്ടില്‍ നിന്നും പിടിച്ചിറക്കി വെടിവെയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മൂന്നോളം വരുന്ന ലഷ്‌ക്കര്‍ ഭീകരവാദികളാണ് അക്രമം നടത്തിയത്. ഒരുവര്‍ഷത്തിനിടെ ഇതാദ്യമായാണ് ഭീകരര്‍ ജനങ്ങള്‍ക്കുനേരേ ആക്രമണം നടത്തുന്നത്. എന്താണ് ഇത്തരമൊരു ആക്രമണത്തിന് ഭീകരവാദികളെ പ്രേരിപ്പിച്ചതെന്നത് വ്യക്തമായിട്ടില്ലെന്ന് സോപോര്‍ പോലീസ് സൂപ്രണ്ട് അല്‍ത്താഫ് അഹമ്മദ് പറഞ്ഞു.