പേരിന്റെ വ്യത്യസ്തയില്‍ മലയാള സിനിമ ഇപ്പോള്‍ സമ്പന്നമാണ്. പേരിന്റെ പുതുമ പല ചിത്രങ്ങളുടേയും വിജയത്തിന് കാരണമാകുന്നുണ്ടെന്നും പൊതുവെ വിലയിരുത്തലുണ്ട്.

Ads By Google

ലഘൂത്തമ സാധാരണ ഗണിതത്തേയും ( ലീസ്റ്റ് കോമണ്‍ മള്‍ട്ടിപ്പിള്‍) ഉത്തമ സാധാരണ ഘടകത്തേയും വരെ ഇപ്പോള്‍ സിനിമയുടെ ടൈറ്റിലായി തിരഞ്ഞെടുക്കുന്നു.

ലസാഗു ഉസാഗ എന്ന പേരില്‍ ഒരു പുതിയ ചിത്രം ഒരുങ്ങുന്നതിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒരു പ്രണയ കഥയുടെ പശ്ചാത്തലത്തില്‍ സമകാലീന് സംഭവങ്ങളും ഉള്‍പ്പെടുത്തി കിച്ചു ഒരുക്കുന്ന ചിത്രമാണ് ലസാഗു ഉസാഗ.

പദ്മസൂര്യ ഗോവിന്ദ് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജീവിതത്തിന്റെ കണക്കുകൂട്ടുകളെ കുറിച്ചാണ് ലസാഗു ഉസാഗ പറയുന്നത്.

ലസാഗു ഉസാഗഅടയാളങ്ങള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച യുവതാരം പത്മസൂര്യ ഗോവിന്ദ് ആണ് ഈ ചിത്രത്തില്‍ നായകനായി എത്തുന്നത്.

അടയാളങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ പദ്മസൂര്യ ഐ.ജി ഭൂമിമലയാളം, ഡാഡി കൂള്‍ കോളേജ് ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

ചിത്രത്തിന് വെറുതേയല്ല ഇത്തരത്തിലൊരു പേരിട്ടതെന്നും ജീവിതത്തില്‍ കണക്കുകൂട്ടലുകളുമായി നടക്കുന്നവരുടെ കഥയാണ് ചിത്രം പറയുന്നതെന്നും പത്മസൂര്യ പറയുന്നു.

സാമൂഹിക പ്രസക്തിയുള്ള ഒട്ടേറെകാര്യങ്ങള്‍ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നും താരം പറയുന്നു. നവാഗത സംവിധായക ജോഡിയായ കിച്ചുവും ജോസുമാണ് ചിത്രത്തിന്റെ സംവിധായകര്‍.

ഏപ്രില്‍ മധ്യത്തോടെ ലസാഗു ഉസാഗയുടെ ചിത്രീകരണം ആരംഭിയ്ക്കും. ചിത്രത്തിലെ ബാക്കി താരനിര്‍ണയം നടന്നുവരുകയാണ്. ഇതുവരെ അഞ്ച് ചിത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും ശ്രദ്ധിക്കപ്പെട്ട താരമാണ് പത്മസൂര്യ.

പഠനത്തിന് വേണ്ടി അഭിനയത്തിന് ഇടവേള നല്‍കിയ ഗോവിന്ദ് പത്മസൂര്യ ലസാഗു ഉസാഗയിലൂടെ വീണ്ടും എത്തുകയാണ്.