Categories

ദുബൈയില്‍ 34 നില ജുമൈറ ലേക്ക് ടവറില്‍ വന്‍ അഗ്നിബാധ

Tamwheel Tower Firesദുബൈ: ദുബൈയിലെ മുപ്പത്തിനാല് നില ജുമൈറ ലേക്ക് ടവറില്‍ വന്‍ അഗ്നിബാധ. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിരവധി ബഹുനില കെട്ടിടങ്ങളും ഷോപ്പിംഗ് കോംപ്ലക്‌സുകളുമടങ്ങുന്ന ജുമൈറയിലെ ലേക്ക് ടവറിലെ റസിഡന്‍സ് ബില്‍ഡിങ്ങിലാണ് തീപിടുത്തമുണ്ടായത്.

Ads By Google

ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് മലയാളികളടക്കം നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന തംവീല്‍ ടവറില്‍ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നാണ് തീ പടര്‍ന്ന് പിടിച്ചത്. മറ്റ് ഭാഗങ്ങളിലേക്ക് തീ പടര്‍ന്ന് പിടിക്കുകയും ഇത് താഴേക്ക് പടരുകയും കെട്ടിടം ഏറെക്കുറെ പൂര്‍ണമായും കത്തിനശിക്കുകയുമായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ മറ്റൊരുഭാഗത്തേക്ക് കൂടി തീ പടര്‍ന്നു പിടിച്ചത് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമാക്കി.

ആറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിബാധ നിയന്ത്രണവിധേയമാക്കാന്‍ പറ്റിയത്. കൂറ്റന്‍ കെട്ടിടങ്ങളാലും ഷോപ്പിംഗ് മാളുകളുമുള്ള സ്ഥലമായിട്ടുകൂടി സിവില്‍ ഡിഫന്‍സിന്റെ സമയോചിതമായ ഇടപെടല്‍ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നില്ല.

Tagged with: