എഡിറ്റര്‍
എഡിറ്റര്‍
ലാറ ദത്ത മടങ്ങിവരുന്നു
എഡിറ്റര്‍
Monday 28th January 2013 12:51pm

മുംബൈ: ബോളീവുഡ് താരം ലാറദത്ത പ്രസവ അവധിക്കു ശേഷം ബോളീവുഡിലേക്ക് തിരിച്ച് വരുന്നു. ബിജോയ്  നമ്പ്യാരുടെ യുമ്മി മമ്മി യിലൂടെയാണ് ലാറ തിരിച്ച് വരുന്നത്.

ഗര്‍ഭിണിയാകുന്നതിന് മുമ്പ്  ബിജോയ്  നമ്പ്യാരുടെ തന്നെ രണ്ടിലധികം ഭാഷകളിലിറങ്ങുന്ന ഡേവിഡ് എന്ന ചിത്രത്തിലാണ് അവസാനമായി ലാറ അഭിനയിച്ചത്. ഈ ആഴ്ചയാണ് ഡേവിഡ് റിലീസാകുന്നത്.

Ads By Google

ഇതില്‍ അവര്‍ കൂറേ പ്രതീക്ഷിക്കുന്നുണ്ട്. തന്റെ അഭിനയരംഗത്ത ഒരു പുതിയ തലത്തിന് തുടക്കമിടാന്‍ ഡാവിഡിലൂടെ കഴിഞ്ഞു എന്ന് ഈ ബോളീവുഡ് സുന്ദരി പറഞ്ഞു. കഴിഞ്ഞ ജനുവരി 20ന് ലാറയും ഭര്‍ത്താവ് മേഹേഷ് ഭൂപതിയും അവരുടെ  മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചിരുന്നു.

ലാറ ദത്ത ഇപ്പോള്‍ അവരുടെ മാതൃത്വം ആസ്വദിക്കുകയാണ്. അതേസമയം തിരക്ക് പിടിച്ച് സിനിമയിലേക്ക് വരാന്‍ താത്പര്യം ഇല്ല. കുടുംബവും കരിയറും വെച്ച് താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ പ്രാധാന്യം കുടുംബത്തിന് തന്നെയാണെന്ന് ലാറ വ്യക്തമാക്കി.

അതേസമയം എന്റെ ആദ്യത്തെ കുഞ്ഞാണിത്. ഇതില്‍ ഞാന്‍ വളെരെ വൈകാരികമാണ്. ബിജോയ്  നമ്പ്യാര്‍ യമ്മി മമ്മി യുടെ കഥ പറഞ്ഞുതന്നിട്ടുണ്ട്. ഈ ചിത്രത്തിലെ എന്റെ റോളില്‍ ഞാന്‍ സന്തുഷ്ടയാണ്. ഞാന്‍ വളെരെ പോസിറ്റീവായാണ് ഈ ചിത്രത്തിന്റെ ഭാഗമായതെന്നും ലാറ കൂട്ടിചേര്‍ത്തു.

Advertisement