എഡിറ്റര്‍
എഡിറ്റര്‍
ലങ്കന്‍ സൈനികരുടെ പരിശീലനത്തില്‍ കേന്ദ്രം അമിത പ്രധാന്യം നല്‍കുന്നെന്ന് ജയലളിത
എഡിറ്റര്‍
Saturday 25th August 2012 5:09pm

ചെന്നൈ: ലങ്കന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അമിതാവേശം കാണിക്കുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത.

Ads By Google

സൈനികരെ തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കയച്ച കത്തിലാണ് ജയലളിതയുടെ ആരോപണം. സൈനികരുടെ പരിശീലനം സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ നിന്നും ഒളിച്ചുവെയ്ക്കുന്നുവെന്നാണ് ജയലളിതയുടെ ആരോപണം.

തമിഴ്‌നാട്ടിലെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ താംബരത്തെ കേന്ദ്രത്തില്‍ നിന്നും മാറ്റി ബംഗളുരുവിലെ യെലഹങ്ക എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ പരിശീലനം തുടരാന്‍ കേന്ദ്രം സഹായിക്കുകയായിരുന്നു ജയലളിത പറയുന്നു.

Advertisement