മെല്‍ബണ്‍: ഓസീസിനെതിരായ ആദ്യ ട്വന്റി-20യില്‍ ശ്രീലങ്കയ്ക്ക് വിജയം. അവസാന പന്ത് വരെ ഫലം പ്രവചനതീതമായിരുന്ന മത്സരത്തില്‍ അഞ്ചു വിക്കറ്റിനാണ് ലങ്കയുടെ ജയം.

ഓസീസ് മുന്നോട്ടുവെച്ച 169 ണണ്‍സ്  വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കയ്ക്ക് അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് ഒരു റണ്ണായിരുന്നു. അവസാന പന്തില്‍ ബൗണ്ടറി നേടിയായിരുന്നു കപുഗേദര ലങ്കയ്ക്ക് ജയം സമ്മാനിച്ചത്. അര്‍ധ സെഞ്ചുറി നേടിയ ഗുണരത്നയുടെയും 44 റണ്‍സടിച്ച മുനവീരയുടെയും പ്രകടനവും ലങ്കയുടെ വിജയത്തില്‍ നിര്‍ണായകമായത്. സാംബയും ടര്‍ണറും ഓസീസിനായി രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി അവസാന നിമിഷം വരെ ജയപ്രതീക്ഷനല്‍കി.


Also read അനധികൃത സ്വത്ത് സമ്പാദനം; സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ജയലളിതയുടെ ചിത്രങ്ങള്‍ ഒഴിവാക്കും 


ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചിന്റെ 43 റണ്‍സിന്റെയും ക്ലിംഗറുടെ 38 റണ്‍സിന്റെയും ബലത്തിലാണ് ആറു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ലങ്കന്‍ ടീമില്‍ തിരിച്ചെത്തിയ ലസിത് മലിംഗ രണ്ട് വിക്കറ്റും രണ്ട് ക്യാച്ചുമായി തിരിച്ച് വരവും വിജയം ആഘോഷിച്ചു.

മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ജയത്തോടെ ശ്രീലങ്ക 1-0ത്തിന് മുന്നിലെത്തി. രണ്ടാം മത്സരം ഞായറാഴ്ച്ച ഗീലോങ്ങിലാണ് നടക്കുക.