Categories

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ആക്രമിച്ച തീവ്രവാദി സംഘം പിടിയില്‍

lanka-team-attackedലാഹോര്‍: പാകിസ്ഥാനില്‍ കളിക്കാനെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ആക്രമിച്ച കേസില്‍ ആറംഗ സംഘം അറസ്റ്റില്‍. നിരോധിത തീവ്രവാദ സംഘടനയായ തെഹരീക്കെ താലിബാന്‍(ടി.ടി.പി) അംഗങ്ങളാണ് അറസ്റ്റിലായത്.

2009 മാര്‍ച്ച് മൂന്നിന് ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തില്‍ ടെസ്റ്റ് പരമ്പരക്കെത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനു നേരെ തോക്കുധാരികള്‍ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെടുകയും ആറ് കളിക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ക്യാപ്റ്റന്‍ മഹേല ജയവര്‍ദ്ധന, കുമാര്‍ സങ്കകാര, അജന്ത മെന്‍ഡിസ്, തിലന സമരവീര, തരംഗ പരണവിതാന, ചാമീന്ദ വാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ബന്ദികളാക്കി ടി.ടി.പി നേതാക്കളെ വിട്ടയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ലക്ഷ്യമെന്ന് ചോദ്യംചെയ്യലില്‍ തെളിഞ്ഞതായി ലാഹോര്‍ പൊലീസ് മേധാവി മുഹമ്മദ് അസ്‌ലം തരീന്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.