Categories

ഡോക്യുമെന്ററി ദൃശ്യത്തെ പ്രതിരോധിക്കാന്‍ ലങ്കയുടെ പുതിയ വീഡിയോ ദൃശ്യം

കൊളംബോ: 2009ലെ ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളില്‍ എടുത്ത വീഡിയോ ലങ്കന്‍ സര്‍ക്കാര്‍ ശനിയാഴ്ച പുറത്തുവിട്ടു. ശ്രീലങ്കന്‍ യുദ്ധത്തില്‍ തമിഴരെ കൊന്നൊടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ഈ വീഡിയേ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

സായുധ പട്ടാളക്കാര്‍ ഒരു സൈനിക കേന്ദ്രത്തിനടുത്ത് വച്ച് ഒരു സംഘം തമിഴര്‍ക്കുനേരെ വെടിവയ്ക്കുന്ന ദൃശ്യമാണ് പുറത്തുവിട്ടിരിക്കുന്നത്. സൈനികര്‍ തമിഴ് സംസാരിക്കുന്നവരാണ്.

ഈ ദൃശ്യങ്ങളെക്കുറിച്ച് ലങ്കന്‍ മിലിറ്ററി വക്താവ് പറയുന്നതിങ്ങനെ: ‘ഞങ്ങള്‍ക്ക് യഥാര്‍ത്ഥ വീഡിയോ ലഭിച്ചു. അത് ലോക്കല്‍ ടെലിവിഷന്‍ സ്‌റ്റേഷന് നല്‍കുകയാണ്. സിംഹളയല്ല മറിച്ച് തമിഴ് സംസാരിക്കുന്ന സായുസേനയാണ് ഇതിലുള്ളത്. ബ്രിട്ടനില്‍ പുറത്തുവിട്ട വീഡിയോ കൃത്രിമമാണെന്നാണ് ഇത് തെളിയിക്കുന്നത്.’

ദിവസങ്ങള്‍ക്കു മുമ്പ് ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ അവസാനനാളുകളിലെ ചില ദൃശ്യങ്ങളടങ്ങിയ വീഡിയോ ശ്രീലങ്കാസ് കില്ലിംങ് ഫീല്‍ഡ് എന്ന ഡോക്യുമെന്ററിയിലൂടെ പുറത്തുവന്നിരുന്നു. ഇതില്‍ സിംഗള ഭാഷ സംസാരിക്കുന്ന സൈനികര്‍ തമിഴര്‍ക്കുനേരെ വെടിവെയ്ക്കുന്ന ദൃശ്യമാണുണ്ടായിരുന്നത്. ഈ വീഡിയോ പുറത്തായതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ യുദ്ധക്കാലത്ത് തമിഴരെ കൂട്ടക്കൊല ചെയ്തതിനെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം യു.എന്നില്‍ നിന്നടക്കം ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങളെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ പുതിയ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.