Categories

ലങ്ക ഇ ന്യൂസ് എഡിറ്റര്‍ ബെന്നറ്റ് രൂപസിന്‍ഹ അറസ്റ്റില്‍

bennet arrested കൊളംബോ: സര്‍ക്കാറിനെ വിരമര്‍ശിച്ച ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനെ ശ്രീലങ്കന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. ലങ്കാ ഇ ന്യൂസ് എഡിറ്റര്‍ ബെന്നറ്റ് രൂപസിന്‍ഹയാണ് അറസ്റ്റിലായത്. ടെലിഫോണില്‍ ഒരാളെ ഭീഷണിപ്പെടുത്തിയെന്ന വ്യാജ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

സര്‍ക്കാര്‍ വിരുദ്ധ മാധ്യമങ്ങളെ നിശബ്ദരാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് അറസ്റ്റെന്ന് ഫ്രീ മീഡിയാ മൂവ്‌മെന്റ് കണ്‍വീനര്‍ സുനില്‍ ജയസേഖര ആരോപിച്ചു. ഈ വെബ്‌സൈറ്റിലെ കോളമിസ്റ്റിന് ഒരു വര്‍ഷമായി കാണാതായിട്ടുണ്ട്. നേരത്തെ വെബ്‌സൈറ്റ് ഓഫീസിന് തീയിടുകയും ചെയ്തിരുന്നു.

ബെന്നറ്റിന്റെ മോചനം ആവശ്യപ്പെട്ട് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെയും നിരവധി മാധ്യമപ്രവര്‍ത്തകര്‍ ലങ്കയില്‍ കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ് വിചാരണപോലുമില്ലാതെ തടവില്‍ കഴിയുകയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.