Administrator
Administrator
ലങ്കന്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തി: യു എന്‍
Administrator
Friday 8th January 2010 10:59am

lankaന്യൂയോര്‍ക്ക്: എല്‍ ടി ടി ഇക്കെതിരായ യുദ്ധത്തിനിടെ ശ്രീലങ്കന്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ. അഭയാര്‍ഥികളെ വെടിവെച്ച് കൊല്ലുന്നതായി ബ്രിട്ടീഷ് ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ യാഥാര്‍ഥ്യമാണെന്ന് യു എന്‍ പ്രതിനിധി ഫിലിപ്പ് ആസ്റ്റണ്‍ മാധ്യമപ്രവരെ അറിയിച്ചു.

ശ്രീലങ്കയില്‍ നടന്ന മനുഷ്യാവകാശ ലംഘനത്തെപ്പറ്റി ഒരു സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. അഭയാര്‍ത്ഥി ക്യാംപില്‍ നിന്ന് ആളുകളെ പുറത്തു കൊണ്ടുവന്ന് വെടിവച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ബ്രിട്ടീഷ് ചാനലായ ചാനല്‍ ഫോറാണു പുറത്തുവിട്ടത്. എന്നാല്‍ ദൃശ്യങ്ങള്‍ വ്യാജമാണെന്നായിരുന്നു ലങ്കന്‍ സൈന്യത്തിന്റെ വാദം.

Advertisement