അഭിനയിക്കാന്‍ ഭാഷ ഒരിക്കലും തനിക്ക് പ്രശ്‌നമാകില്ലെന്ന് പൃഥിരാജ്. പൃഥ്വിരാജ് ഇതുവരെ ഏതൊക്കെ ഭാഷകളിലാണ് അഭിനയിച്ചതെന്ന് നോക്കിയാല്‍ ഇത് മനസിലാക്കാം. മലയാളം, തമിഴ്, തെലുങ്ക്, അവസാനമായി ഹിന്ദിയിലും പൃഥ്വിരാജ് തന്റെ ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

Ads By Google

Subscribe Us:

ഇത്രയും ഭാഷകളില്‍ അഭിനയിച്ച വേറെ ഏതെങ്കിലും നടന്‍ തെന്നിന്ത്യയില്‍ ഉണ്ടോയെന്നും അറിയില്ല. എന്നാല്‍ വിഷയം അതല്ല, പൃഥ്വിരാജ് എന്തേ ഒരു കന്നട സിനിമയില്‍ അഭിനയിക്കാത്തതെന്നാണ് കന്നടയിലെ സൂപ്പര്‍ താരം ശിവരാജ് കുമാര്‍ ചോദിക്കുന്നത്. ഇനി ഭാഷയാണോ പൃഥ്വിരാജിനെ കന്നടയില്‍ നിന്നകറ്റുന്നത്. അതിനെന്തായാലും വഴിയില്ലെന്ന് നമ്മള്‍ മലയാളികള്‍ക്കറിയാമല്ലോ. അത് തന്നെയാണ് പൃഥ്വിരാജും പറയുന്നത്. ഭാഷയല്ല പ്രശ്‌നം, ചെയ്യണമെന്ന് തോന്നിയ ഒരു തിരക്കഥ ഇതുവരെ  ലഭിച്ചില്ല. ലഭിച്ചാല്‍ ഉറപ്പായും ചെയ്യുമെന്നും പൃഥ്വിരാജ് പറയുന്നു.

സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാനും പൃഥ്വി പദ്ധതിയിടുന്നുണ്ട്. പക്ഷേ തന്റെ സ്വപ്‌നം നീണ്ടുപോകുന്നുവെന്ന നിരാശയിലാണ് താരം. രണ്ട് വര്‍ഷം മുമ്പ് രാവണും ഇപ്പോള്‍ അയ്യയും ഔറംഗസേബിനുമൊക്കെയായി ഡേറ്റ്  വീതിച്ച് കൊടുത്തതോടെ തന്റെ സ്വപ്‌ന പദ്ധതി നീണ്ടുപോയെന്നാണ് പൃഥ്വിരാജ് പറയുന്നത്. ഒരു സിനിമ സംവിധാനം ചെയ്യുക എന്ന് പറഞ്ഞാല്‍ ചുരുങ്ങിയത് ആറ് മാസമെങ്കിലും അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്നും രാജു പറയുന്നു.