എഡിറ്റര്‍
എഡിറ്റര്‍
വിയറ്റ്‌നാമില്‍ വെള്ളപ്പൊക്കം: 29 പേര്‍ മരിച്ചു
എഡിറ്റര്‍
Monday 10th September 2012 11:02am

ഹാനോയി:  വിയറ്റ്‌നാമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 29 പേര്‍ മരിച്ചു. 38 പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ നാല് പേരെ കാണാതായതാണ് റിപ്പോര്‍ട്ട്.

Ads By Google

വടക്കന്‍ പ്രവിശ്യയിലെ യെന്‍ബായിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 16 പേര്‍ ഇവിടെ മരിച്ചതായാണ് റിപ്പോര്‍ട്ട്. 22,000 ഹെക്ടര്‍  കൃഷി ഭൂമി വെള്ളം കയറി നശിച്ചു. ഒട്ടേറെ വീടുകളിലും വെള്ളം കയറി.

പ്രദേശത്തെ നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. പ്രളയബാധിത പ്രദേശങ്ങളില്‍നിന്ന് 14,000 ത്തോളം പേരെ അധികൃതര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.  നഗരത്തിന്റെ വിവിധഭാഗങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായും ക്യാമ്പില്‍ കഴിയുന്ന ആളുകള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയതായും അധികൃതര്‍ അറിയിച്ചു.

Advertisement