നിലമ്പൂര്‍: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് നാടുകാണി ചുരത്തില്‍ ഉരുള്‍പൊട്ടലുണ്ടായി. പോപ്‌സണ്‍ എസ്റ്റേറ്റിന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. അപകടത്തെത്തുടര്‍ന്ന് രണ്ട് മണിക്കൂറോളം ഗതാഗതം മുടങ്ങി. തമിഴ്‌നാട് പോലീസ്, റവന്യു, പൊതുമരാമത്ത്, വനംവകുപ്പ് അധികൃതര്‍ അപകടസ്ഥലത്ത് ക്യാംപ് ചെയ്ത് മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഗതാഗത തടസ്സം നീക്കിയത്. വനത്തില്‍നിന്നും തേയിലത്തോടങ്ങളില്‍നിന്നും പാറക്കൂട്ടങ്ങളും വന്‍മരങ്ങളുമാണ് റോഡിലേക്ക് പതിക്കുന്നത്.

തമിഴ്‌നാടിന്റെ ഭാഗത്ത് നാടുകാണിയില്‍ ബുധനാഴ്ച രാത്രിമുതല്‍ കനത്ത മഴയാണ്. അടുത്ത കാലത്തുണ്ടായ ശക്തമായ മഴയാണിതെന്ന് അധികൃതര്‍ സാക്ഷ്യപ്പെടുത്തി.