Administrator
Administrator
മലപ്പുറത്തും കോഴിക്കോട്ടും ഉരുള്‍പ്പൊട്ടല്‍
Administrator
Saturday 3rd October 2009 12:38pm

landslideകോഴിക്കോട്: മൂന്നു ദിവസമായി ശക്തമായി തുടരുന്ന ശക്തമായി മഴയെ തുടര്‍ന്ന് കോഴിക്കോടും മലപ്പുറത്തും ഉരുള്‍പ്പൊട്ടി. കോഴിക്കോട് ജില്ലയില്‍ പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴക്കടുത്തും തലയാടുമാണ് ഉരുള്‍പൊട്ടിയത്. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ഇവിടെ 30 ഏക്രയോളം കൃഷി നശിച്ചു. ആളപായമില്ല.

കോഴിക്കോട് രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആളപായമില്ല. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കോഴിക്കോട്-വയനാട് റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. തലയാട് വന്‍കൃഷി നാശമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കനത്ത മഴയില്‍ കോഴിക്കോട് കക്കയം ഡാമില്‍ ജലനിരപ്പുയര്‍ന്നു. ഒരു മണിക്കൂര്‍ കൂടി കനത്ത മഴ തുടരുകയാണെങ്കില്‍ ഡാം തുറന്നുവിടേണ്ടിവരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വടകരക്കടുത്ത് വെള്ളം കുത്തിയൊലിച്ച് റെയില്‍വേ പാളത്തില്‍ വിള്ളല്‍ രൂപപ്പെട്ടു.

തെക്കന്‍ ജില്ലകളിലെ കായംകുളത്തും ഹരിപ്പാടും ശക്തമായ മഴയുണ്ടായി. മഴ തുടര്‍ന്നാല്‍ മണിയാര്‍ ഡാം തുറന്നു വിടേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്ത് പലയിടത്തും കനത്ത മഴയെ തുടര്‍ന്ന് വാഹന ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് ചേറോട് റയില്‍വെ ലൈനില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് വടക്കോട്ടുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരുന്നു. അറ്റകുറ്റപണികള്‍ക്കു ശേഷം പിന്നീട് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

Advertisement