കോട്ടയം: കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. എരുമേലി കണമല, പൂഞ്ഞാര്‍ ചോലത്തടം, കോരുത്തോട് പഞ്ചായത്തിലെ പള്ളിപ്പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.

കോരുത്തോട് പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരേക്കറോളം കൃഷിയിടം ഒലിച്ചുപോവുകയും നിരവധി വീടുകള്‍ നശിക്കുകയും ചെയ്തു. എരുമേലി നാല്‍പതാംമൈലിലുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു.

ജില്ലയുടെ വിവിധഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. സംഭവത്തെത്തുടര്‍ന്ന് സമീപവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.