എഡിറ്റര്‍
എഡിറ്റര്‍
ഉരുള്‍പൊട്ടല്‍: നളിനിയുടെ മൃതദേഹം കണ്ടെത്തി
എഡിറ്റര്‍
Sunday 19th August 2012 10:15am

കോതമംഗലം: കോതമംഗലം പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ കടുവാക്കുഴി മധുവിന്റെ ഭാര്യ നളിനിയുടെ മൃതദേഹം കണ്ടെത്തി. ഇവരുടെ വീടിരുന്ന സ്ഥലത്തിന് 25 മീറ്റര്‍ താഴെ പത്തടിയോളം കനത്തില്‍ അടിഞ്ഞ ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

11.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ദുരന്തത്തില്‍ മരിച്ച നളിനിയുടെ ഭര്‍ത്താവ് മധുവിന്റെ മൃതദേഹം ആദ്യദിനം തന്നെ കണ്ടെടുത്തിരുന്നു.

വെള്ളിയാഴ്ച പെയ്ത കനത്ത മഴയിലാണ് പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കഴിഞ്ഞദിവസം നടത്തിയ തിരച്ചിലില്‍ മാടയ്ക്കാപ്പള്ളില്‍ ഐപ്പിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. വൈകുന്നേരം വരെ തിരച്ചില്‍ നടത്തിയെങ്കിലും നളിനിയുടെ മൃതദേഹം കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഇന്നു രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.

ഉരുള്‍പൊട്ടലില്‍ മരിച്ച എല്ലാവരുടെയും സംസ്‌കാരം ഇന്ന് നടക്കും.

അതിനിടെ ഉരുള്‍പൊട്ടലില്‍ ഒന്നരകോടിയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. പ്രദേശം അപകടമേഖലയായി കണക്കാക്കി തുടര്‍ ജനവാസം അനുവദിക്കരുതെന്ന് ജില്ലാ കലക്ടര്‍ റവന്യൂമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.

Advertisement