എഡിറ്റര്‍
എഡിറ്റര്‍
ചെറുപുഴയ്ക്ക് സമീപം ഉരുള്‍പൊട്ടല്‍: നാശനഷ്ടമില്ല
എഡിറ്റര്‍
Sunday 26th August 2012 2:46pm

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും ഉരുള്‍പൊട്ടല്‍. ചെറുപുഴയ്ക്ക് സമീപം കോട്ടത്തലച്ചിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്.

Ads By Google

പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ചെറുപുഴയ്ക്ക് സമീപം നിരവധി പേര്‍ താമസിക്കുന്ന സ്ഥലത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്‌.

ഉടന്‍തന്നെ ആളുകള്‍ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. നാശനഷ്ടങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടില്ല. അടുത്തകാലത്ത് ഇരിട്ടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും വ്യാപക നാശനഷ്ടം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Advertisement