ലണ്ടന്‍: വോഡാഫോണ്‍ ടെലികോം കമ്പനിക്ക് ആറു ബില്യണ്‍ പൗണ്ടിന്റെ നികുതി വെട്ടിപ്പ് നടത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കൂട്ടുനിന്നുവെന്ന് ആരോപിച്ച് പ്രതിഷേധ സമരക്കാര്‍ കമ്പനിയുടെ സ്‌റ്റോറുകള്‍ ഉപരോധിക്കുന്നു.

Subscribe Us:

ബ്രിങ്ടണ്‍, ബ്രിസ്റ്റള്‍, എഡിന്‍ബറോ, ഗഌസ്‌ഗോ, ഹേസ്റ്റിംഗ്‌സ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ഓക്‌സ്ഫഡ്, യോര്‍ക് എന്നിവിടങ്ങളിലാണ് കാര്യമായ പ്രക്ഷോഭം നടക്കുന്നത്. ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാര്‍ വൊഡാഫോണ്‍ സ്‌റ്റോറുകള്‍ അടപ്പിക്കുകയാണ്.

സാധാരണക്കാരുടെ ഓരോ ആനുകൂല്യങ്ങളും വെട്ടിക്കുറക്കുന്ന സര്‍ക്കാര്‍ കുത്തകകള്‍ക്ക് എല്ലാവിധ സൗകര്യവും ചെയ്തുകൊടുക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപമം. ഇന്റര്‍നെറ്റിലൂടെ സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രചാരണമാണ് നടക്കുന്നത്.

എന്നാല്‍, തങ്ങള്‍ നികുതി വെട്ടിച്ചിട്ടില്ലെന്നാണ് വോഡാഫോണ്‍ അധികൃതരുടെ അവകാശവാദം. ഊതിപ്പെരുപ്പിച്ച കണക്കുകളാണ് പ്രതിഷേധക്കാര്‍ നിരത്തുന്നതെന്നും അവര്‍ പറയുന്നു. സമരം അവസാനിക്കുംവരെ സ്‌റ്റോറുകള്‍ തുറക്കില്ലെന്നാണ് അധികൃതരുടെ നിലപാട്.