തിരുവനന്തപുരം: മൂന്നാറില്‍ താന്‍ ഭൂമി കയ്യേറിയെന്ന ആരോപണം അടിസ്ഥാന വിരുദ്ധമാണെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. ഇടുക്കിയിലെ വട്ടവട പഞ്ചായത്തില്‍ 800 ഏക്കര്‍ ഭൂമി താന്‍ കയ്യേറിയതായുള്ള ഉടുമ്പന്‍ ചോല എം എല്‍ എ ജയചന്ദ്രന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. ദുരുദ്ദേശപരമായ ആരോപണം ഉന്നയിച്ച ജയചന്ദ്രനെതിരെ സ്പീക്കര്‍ക്കു പരാതി നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

താനോ തന്റെ മകനോ ഒരിടത്തും ഭൂമി കയ്യേറിയിട്ടില്ല. ജയചന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കും രാജ്യസഭാ സീറ്റ് സംബന്ധിച്ച തര്‍ക്കത്തില്‍ മാണി ഗ്രൂപ്പുമായി കോണ്‍ഗ്രസ് ഇന്ന് തിരുവനന്തപുരത്ത് ഉഭയകക്ഷി ചര്‍ച്ച നടത്തും- തങ്കച്ചന്‍ അറിയിച്ചു.

Subscribe Us: