എഡിറ്റര്‍
എഡിറ്റര്‍
പിണറായിയുമായി അടുത്ത ബന്ധമെന്ന് ഭൂമി തട്ടിപ്പ് കേസിലെ പ്രതി നൗഷാദ്
എഡിറ്റര്‍
Saturday 30th November 2013 7:40am

Pinarayi

കോഴിക്കോട്: സി.പി.ഐ.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയനുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്ന് കോഴിക്കോട്ടെ ഭൂമി തട്ടിപ്പ്‌കേസിലെ പ്രതി നൗഷാദ്. ഭൂമി തട്ടിപ്പിനിരയായ വ്യക്തിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് നൗഷാദ് ഇങ്ങനെ അവകാശപ്പെട്ടത്.

വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ എന്ന വി.എം രാധാകൃഷ്ണന് പാര്‍ട്ടിയുമായി അടുത്ത ബന്ധമുണ്ടെന്നും നൗഷാദ് വെളിപ്പെടുത്തുന്നു.

ഭൂമി തട്ടിപ്പിനിരയായ മുക്കം സ്വദേശിയും പാര്‍ട്ടിയംഗവുമായ ശിവരാമനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

നൗഷാദും ഭൂമിഉടമകളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പാര്‍ട്ടിയുടെ ഏരിയ കമ്മറ്റിയംഗം ഇടപെടാന്‍ ശ്രമിച്ചതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ അയാള്‍ പിണറായി കണ്ടിട്ട് പോലുമുണ്ടാകില്ലെന്നും പക്ഷേ പിണറായി തന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ടെന്നും നൗഷാദ് വെളിപ്പെടുത്തുന്നു.

പാര്‍ട്ടിയില്‍ ഇടപെടാന്‍ താങ്കള്‍ പാര്‍ട്ടി അംഗമല്ലല്ലോ എന്ന ചോദ്യത്തിന് ചാക്ക് രാധാകൃഷ്ണന്‍ പാര്‍ട്ടിയില്‍ അംഗമായിട്ടാണോ പാര്‍ട്ടിക്കാര്യത്തില്‍ ഇടപെടുന്നതെന്നാണ് നൗഷാദിന്റെ ചോദ്യം.

Advertisement