poscoപാരദിപ്: ഒറീസയിലെ പാരദിപ് തുറമുഖ നഗരത്തില്‍ പോസ്‌കോ ഉരുക്കുനിര്‍മ്മാണ പദ്ധതിക്കുവേണ്ടിയുള്ള ഭൂമിയേറ്റെടുക്കല്‍ പുരോഗമിക്കുന്നു. തദ്ദേശ നിവാസികളുടെ സഹകരണം ഉറപ്പാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കുന്നത്.

52000 കോടിയുടെ പദ്ധതിയാണ് പാരദിപില്‍ വരാന്‍ പോകുന്നത്. ‘രണ്ടു ദിവസത്തെ നിര്‍ത്തിവെക്കലിനുശേഷം കഴിഞ്ഞദിവസം പുനരാരംഭിച്ച ഭൂമിയേറ്റെടുക്കല്‍ പരിപാടി പൊളാങ്കയിലെയും ബയനാളയിലെയും നോലിയാസാഹിയിലെയും ഗ്രാമീണരുടെ സഹകരണത്തോടെ ശരിയായി പുരോഗമിക്കുന്നുണ്ട്.’-പാരദിപിലെ ജില്ലാ മജിസ്‌ട്രേറ്റ് സരോജ് കാന്ത് ചൗധരി പറഞ്ഞു.

51 ലക്ഷം രൂപ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കിയതുകൊണ്ട് ഗ്രാമവാസികളില്‍ നിന്നും എതിര്‍പ്പുകളൊന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു.