എഡിറ്റര്‍
എഡിറ്റര്‍
ആജീവനാന്ത വിലക്കിനെതിരെ ലാന്‍സ് ആംസ്‌ട്രോങ്
എഡിറ്റര്‍
Friday 8th November 2013 6:04pm

lance

ഉത്തേജക വിവാദത്തെ തുടര്‍ന്ന് ആജീവനാന്ത വിലക്ക് ചുമത്തപ്പെട്ട സൈക്ലീങ് താരം ##ലാന്‍സ് ആംസ്‌ട്രോങ് തനിക്കെതിരെയുള്ള നടപടിക്കെതിരെ രംഗത്ത്.

നീതിപൂര്‍വമല്ല തന്നോട് ആന്റി ഡോപ്പിങ് ഏജന്‍സി പെരുമാറിയതെന്ന് ആംസ്‌ട്രോങ് പറയുന്നു. തനിക്കെതിരെയുള്ള നടപടിയില്‍ പരാതിപ്പെടാനോ നിയമപോരാട്ടത്തിനോ ഒരുങ്ങുന്നില്ല. എന്നാല്‍ ചില നിരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ തനിക്ക് നീതി ലഭിച്ചില്ലെന്നാണ് മനസ്സിലാകുന്നത്.

സമാന കുറ്റങ്ങള്‍ ചെയ്ത മറ്റുപലര്‍ക്കും ചെറിയ ശിക്ഷകള്‍ നല്‍കിയപ്പോള്‍ തനിക്ക് മാത്രം ആജീവനാന്ത വിലക്ക് നല്‍കി. അതെന്തുകൊണ്ടാണെന്നറിയില്ല. പക്ഷേ അത് നീതിയാണെന്ന് തോന്നുന്നില്ല. ആംസ്‌ട്രോങ് പറയുന്നു.

ഉത്തേജകമുപയോഗിച്ചതായി ആംസ്‌ട്രോങ് തന്നെയാണ് കഴിഞ്ഞ ജനുവരിയില്‍ വെളിപ്പെടുത്തിയത്.

Advertisement