ലണ്ടന്‍: ചെല്‍സിയയുടെ സ്റ്റാര്‍ പ്ലേയര്‍ ഫ്രാങ്ക് ലംബാര്‍ഡ് ഈ സീസണ്‍ അവസാനത്തോടെ ക്ലബ്ബ് വിടുമെന്ന് ഏതാണ്ട് ഉറപ്പായി. നേരത്തേ ലംബാര്‍ഡ് ചെല്‍സിയയില്‍ നിന്നും പുറത്ത് പോകുന്നതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അപ്പോഴൊന്നും കൃത്യമായ മറുപടി പറയാന്‍ ലംബാര്‍ഡ് തയ്യാറായിരുന്നില്ല.

Ads By Google

ഇപ്പോള്‍ ലംബാര്‍ഡിന്റെ ഏജന്റ് തന്നെയാണ് ചെല്‍സിയ വിടുന്നതായുള്ള സൂചനകള്‍ നല്‍കിയത്. ചെല്‍സിയയുമായുള്ള കരാര്‍ അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയിരിക്കേയാണ് ചെല്‍സിയയുമായി പിരിയുന്ന വാര്‍ത്തകള്‍ സജീവമാകുന്നത്.

ഇപ്പോള്‍ കളിയെ കുറിച്ച് മാത്രമാണ് ഫ്രാങ്ക് ചിന്തിക്കുന്നത്. ഭാവിയെ കുറിച്ചൊന്നും പ്ലാന്‍ ചെയ്തിട്ടില്ല. ഒരു കാര്യം മാത്രം ഉറപ്പിച്ച് പറയാം, ഈ സീസണ്‍ അവസാനിക്കുന്നതോടെ അദ്ദേഹം ടീം മാറും. ലംബാര്‍ഡിന്റെ ഏജന്റ് സ്റ്റീവ് കുന്തര്‍ പറഞ്ഞു.

കൂടുതല്‍ മികച്ച ടീമിനൊപ്പം കളിക്കാനാണ് ഫ്രാങ്ക് താത്പര്യപ്പെടുന്നതെന്നും ഇതിനായുള്ള ശ്രമത്തിലാണെന്നും സ്റ്റീവ് പറഞ്ഞു.