ന്യൂദല്‍ഹി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ 165 കോടിയുടെ സ്വത്ത് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. ദല്‍ഹിയിലും ബീഹാറിലുമുള്ള ഭൂമിയാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്.

ബിഹാറിലുള്ള ലാലുവിന്റെ ഭൂമിയും ലാലുവിന്റെ മകന്‍ തേജസ്വി യാദവിന്റെ ഉടമസ്ഥതയിലുള്ള ദല്‍ഹിയിലെ വീടും മകള്‍ മിര്‍സയുടെ ഫാം ഹൗസും പിടിച്ചെുടത്തവയില്‍ പെടുന്നു.

1000 കോടി രൂപയുടെ ശ്രീജന്‍ അഴിമതി പുറത്ത് കൊണ്ടുവന്നതിലുള്ള പകയാണ് ഇപ്പോഴത്തെ നടപടിയെന്ന് തേജസ്വി യാദവ് ആരോപിക്കുന്നു.

പറ്റ്നയിലും സമീപ പ്രദേശത്തുമുള്ള കെട്ടിടങ്ങള്‍, ഷോപ്പിങ് മാളിന് വേണ്ടി നിര്‍മ്മാണം നടക്കുന്ന 3.5 ഏക്കര്‍ ഭൂമി എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.