എഡിറ്റര്‍
എഡിറ്റര്‍
ജയിലിന്റെ സ്വന്തം ഉദ്യാനപാലകനായി ലാലു
എഡിറ്റര്‍
Wednesday 6th November 2013 12:55am

lalu-prasad-yadav

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയിലിലായ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ ജയിലിലെ ഉദ്യാനപാലകനായി നിയമിച്ചു. പ്രതിദിനം 14 രൂപയാണ് ലാലുവിന് കൂലിയായി ലഭിക്കുക.

ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലിലാണ് ലാലു ഇപ്പോള്‍ ഉള്ളത്. അതേ സമയം ഉദ്യാനപാലകന്റെ ജോലി ലഭിച്ചതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്ന് ലാലു അറിയിച്ചു.

കഴിഞ്ഞയാഴ്ച മുതലാണ് ലാലു ജയിലിലെ പൂന്തോട്ടക്കാരനായത്. അതിനും ഒരാഴ്ച മുമ്പേ ജോലി നല്‍കിയിരുന്നെങ്കിലും ജാമ്യ ഹരജിയില്‍ തീര്‍പ്പ് വരാന്‍ കാത്തിരുന്നതിനാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ വൈകുകയായിരുന്നു.

52 ഏക്കറോളം വരുന്ന ജയില്‍ വളപ്പിലുള്ള വിശാലമായ പൂന്തോട്ടത്തില്‍ മറ്റ് പൂന്തോട്ട പരിപാലകര്‍ക്ക് മേല്‍നോട്ടം വഹിക്കലും നിര്‍ദേശം നല്‍കലുമാണ് ലാലുവിന്റെ പ്രധാന ചുമതലകള്‍.

ദേശീയ രാഷ്ട്രീയത്തില്‍ ആര്‍.ജെ.ഡിയെ പോലെ ഒരു വലിയ പാര്‍ട്ടിയെ നയിച്ച ലാലു ഉദ്യാന പരിപാലനത്തെ അത്ര വലിയ ജോലിയായി കാണുന്നില്ല.

ലാലുവിനൊപ്പം അഴിമതിക്കേസില്‍ ജയിലിലായ മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കും ഒരു ഐ.ആര്‍.എസ്് ഉദ്യോഗസ്ഥനും അധ്യാപക ജോലിയാണ് ലഭിച്ചത്.

രാഷ്ട്രീമാംസയില്‍ ബിരുദം നോടിയ ലാലുവിനും ആദ്യം ഇതേ തസ്തികയാണ് മാറ്റി വച്ചിരുന്നതെങ്കിലും പിന്നീട് സുരക്ഷാ കാര്യങ്ങള്‍ കണക്കിലെടുത്ത് വേണ്ടെന്ന് വെക്കുകയായിരുന്നു.

നേരത്തേ ജയില്‍ നിയമം ലംഘിച്ച് ഒരു ദിവസം തന്നെ നിരവധി സന്ദര്‍ശകരെ കാണുന്നുവെന്ന ആരോപണം ലാലുവിനെതിരെയുണ്ടായിരുന്നു.

Advertisement