എഡിറ്റര്‍
എഡിറ്റര്‍
ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ നിര്‍മാണ കേന്ദ്രം ഗുജറാത്ത്: വോട്ട് തിരിമറിക്കുള്ള സാധ്യത കൂടുതലെന്ന് ലാലു പ്രസാദ്
എഡിറ്റര്‍
Monday 13th March 2017 2:58pm


ന്യൂദല്‍ഹി: യു.പി തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ ബി.ജെ.പി കൃത്രിമത്വം കാണിച്ചുവെന്ന ബി.എസ്.പി നേതാവ് മായാവതിയുടെ ആരോപണത്തെ പിന്താങ്ങി ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. മായാവതി ഉന്നയിച്ച ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി അന്വേഷിക്കണമെന്ന് ലാലു പ്രസാദ് യാദവ് പറയുന്നു.


Dont Miss ബാങ്കിങ്ങും ഫിനാന്‍സും വേണ്ട: കൊമേഴ്‌സുകാര്‍ ഇനി ഗീതയും വേദവും പഠിച്ചാല്‍ മതിയെന്ന് രാജസ്ഥാന്‍ സര്‍വ്വകലാശാല 


ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ നിര്‍മാണകേന്ദ്രമാണ് ഗുജറാത്ത്. അതുകൊണ്ട് തന്നെ അങ്ങനെയൊരു തിരിമറി നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതിന് മുന്‍പും തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പില്‍ ഞങ്ങള്‍ ഇക്കാര്യം അവതരിപ്പിച്ചിരുന്നു.

ഓരോ ബൂത്തിലേയും വോട്ടിങ് മെഷീനില്‍ അട്ടിമറി നടന്നോ എന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണം. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ കൃത്യമായി തന്നെയാണോ പ്രവര്‍ത്തിച്ചതെന്ന കാര്യം കമ്മീഷന്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

യു.പിയില്‍ അട്ടമറി നടന്നോ ഇല്ലയോ എന്നൊന്നും ഞാന്‍ പറയുന്നില്ല. അക്കാര്യം വ്യക്തമാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. അവര്‍ അന്വേഷിച്ച് അതില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ലാലു പ്രസാദ് പറയുന്നു.

യു.പിയിലെ കോണ്‍ഗ്രസ്-എസ്.പി സഖ്യത്തിന്റെ പരാജയത്തെ കുറിച്ചുള്ള ചോദ്യത്തിന് ജനങ്ങളുമായി സംവദിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്നും എന്നാല്‍ വ്യാജവാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചെന്നുമായിരുന്നു ലാലുവിന്റെ മറുപടി.

Advertisement