എഡിറ്റര്‍
എഡിറ്റര്‍
ലാലു പ്രസാദ് യാദവ് സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കി
എഡിറ്റര്‍
Monday 25th November 2013 5:11pm

lalu-prasad

ന്യൂദല്‍ഹി:  കാലിത്തീറ്റ കംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ്  യാദവ് സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഹര്‍ജി വെള്ളിയാഴ്ച്ചയാണ് പരിഗണിക്കുക.

ഒക്ടോബര്‍ 31 ന് ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.

കേസില്‍ ശിക്ഷിക്കപ്പെട്ട ബീഹാര്‍  മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയ്ക്ക് ആരോഗ്യ കാരണങ്ങളാല്‍ സുപ്രീം കോടതി നേരത്തെ താല്‍ക്കാലിക ജാമ്യം അനുവദിച്ചിരുന്നു.

ഒക്ടോബര്‍ മൂന്നിനാണ് ലാലു പ്രസാദ് യാദവിനെ കാലിത്തീറ്റക്കേസില്‍ അഞ്ച് വര്‍ഷം തടവിന് റാഞ്ചി പ്രത്യേക സി.ബി.ഐ കോടതി വിധിച്ചത്.

900 കോടി രൂപയുടെ അഴിമതി നടന്ന കാലിത്തീറ്റ കുംഭകോണക്കേസില്‍ 50 ഓളം കേസുകളിലെ അഞ്ച്  കേസുകളില്‍ 37 കോടി 70 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്ന കേസിലാണ് ലാലുവിനെതിരെ ശിക്ഷ വിധിച്ചത്.

1996 ല്‍ കാലിത്തീറ്റ വാങ്ങിയതിന്റെ വ്യാജബില്‍ ഉപയോഗിച്ച് 37.7 കോടി രൂപ ട്രഷറിയില്‍ നിന്ന് വാങ്ങിയെന്നാണ് കേസ്.

Advertisement