എഡിറ്റര്‍
എഡിറ്റര്‍
സഖ്യമില്ലാതെ മത്സരിക്കാന്‍ ആര്‍.ജെ.ഡി പ്രവര്‍ത്തകരോട് ലാലുപ്രസാദിന്റെ നിര്‍ദേശം
എഡിറ്റര്‍
Monday 3rd March 2014 3:32pm

lalu

പട്‌ന: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ 40 സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കാന്‍ തയാറാകാന്‍ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.

ജെ.ഡി.യു-കാണ്‍ഗ്രസ് സഖ്യ സാധ്യതകള്‍ മങ്ങുന്ന സാഹചര്യത്തിലാണു ബിഹാറില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ ലാലു തയ്യാറെടുക്കുന്നത്.

അതിനിടെ സിപിഐയുമായി സഖ്യത്തില്‍ മത്സരിക്കാനും ജെ.ഡി.യു തീരുമാനിച്ചു.

ബീഹാറിലെ 40 സീറ്റുകളില്‍ 11 സീറ്റുകള്‍ നല്‍കാമെന്ന ആര്‍.ജെ.ഡി നിര്‍ദ്ദേശത്തോടു പ്രതികരിക്കാന്‍ ഇതുവരെയും കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.

15 സീറ്റുകള്‍ വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കാന്‍ ആര്‍.ജെ.ഡിയും തയാറല്ല.

കോണ്‍ഗ്രസ് തീരുമാനത്തിന് കാത്തുനില്‍ക്കാതെ ബീഹാറിലെ 40 സീറ്റുകളിലും മത്സരത്തിന് തയാറെടുക്കാന്‍ ഇന്നലെ ചേര്‍ന്ന ആര്‍.ജെ.ഡി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ലാലുപ്രസാദ് യാദവ് ആവശ്യപ്പെട്ടിരുന്നു.

സഖ്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഉടന്‍ നിലപാട് വ്യക്തമാക്കണമെന്ന് ലാലു നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Advertisement