എഡിറ്റര്‍
എഡിറ്റര്‍
വര്‍ഗീയ വിഷം തുപ്പുന്ന ബി.ജെ.പിയെ ഇല്ലാതാക്കാന്‍ ഏത് പാര്‍ട്ടിക്കൊപ്പവും ചേരും : താന്‍ സ്വതന്ത്ര രാഷ്ട്രീയക്കാരനെന്നും ലാലു പ്രസാദ്
എഡിറ്റര്‍
Thursday 9th February 2017 11:41am

lalu

ന്യൂദല്‍ഹി: വര്‍ഗീയപാര്‍ട്ടിയായ ബി.ജെ.പിയെ ഇല്ലാതാക്കാന്‍ താന്‍ ഏത് പാര്‍ട്ടിക്കൊപ്പം വേണമെങ്കിലും ചേരാന്‍ തയ്യാറാണെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. യു.പി തിരഞ്ഞെടുപ്പിന് മുന്നോടിയായി മരുമകനായ രാഹുല്‍യാദവിന് വേണ്ടി വോട്ട് തേടവേയാണ് ലാലുവിന്റെ പ്രതികരണം.

ഞാനൊരു സ്വതന്ത്ര രാഷ്ട്രീയക്കാരനാണ്. വര്‍ഗീയവിഷം തുപ്പുന്ന ബി.ജെ.പിയെപ്പോലൊരു രാഷ്ട്രീയപ്പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ഏത് പാര്‍ട്ടിക്കൊപ്പം ചേരാനും താന്‍ തയ്യാറാണെന്ന് ലാലു പ്രസാദ് യാദവ് പറയുന്നു.

ഉത്തര്‍പ്രദേശില്‍ മൂന്നാംസ്ഥാനത്തെത്തുന്ന പാര്‍ട്ടിയായി ബി.ജെ.പി മാറും. ബീഹാറില്‍ ബി.ജെ.പിക്കെതിരെ തങ്ങള്‍ നേടിയ വിജയം യു.പിയിലും ആവര്‍ത്തിക്കുമെന്നും ലാലു പ്രസാദ് യാദവ് പറയുന്നു. യു.പിയില്‍ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെപ്പോലും ഉയര്‍ത്തിക്കാണിക്കാന്‍ കഴിയാത്തത്ര പരിതാപകരമായ അവസ്ഥയിലാണ് ബി.ജെ.പിയെന്നും ലാലു പരിഹസിച്ചു.


Dont Miss ശശികലയ്ക്ക് എട്ടിന്റെ പണിയുമായി പനീര്‍ശെല്‍വം ; പോയസ് ഗാര്‍ഡന്‍ ജയ സ്മാരകമാക്കി ; ശശികലയെ വീട്ടില്‍ നിന്ന് ഇറക്കിവിടും 


ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് യു.പി. എന്നിട്ടുപോലും ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.

ബീഹാറില്‍ മോദി നടത്തിയതുപോലെയുള്ള റാലികള്‍ അദ്ദേഹത്തിന് ഉത്തര്‍പ്രദേശില്‍ സംഘടിപ്പിക്കാന്‍ കഴിയില്ലെന്നും ലാലു പറയുന്നു. ബീഹാറില്‍ ആകെയുള്ളത് 243 സീറ്റുകളാണ്. അവിടെ ഓരോ മൂലയിലും മോദി റാലി സംഘടിപ്പിക്കുന്നു. എന്നാല്‍ 403 സീറ്റുകളുള്ള വലിയ സംസ്ഥാനമായ യു.പിയില്‍ നാമമാത്രമായ റാലികള്‍ മാത്രമേ ബി.ജെ.പിക്ക് സംഘടിപ്പിക്കാനായുള്ളൂ. – ലാലു പറയുന്നു.

Advertisement