എഡിറ്റര്‍
എഡിറ്റര്‍
മോഹന്‍ ലാലിന് നായിക ഗള്‍ഫില്‍ നിന്ന്
എഡിറ്റര്‍
Friday 31st January 2014 11:58am

varuna

ഗള്‍ഫില്‍നിന്ന് മലയാളത്തിലേക്ക് ഒരു പുതുമുഖ നായിക കൂടി. മോഹന്‍ ലാലിന്റെ നായികയാണ് കടല്‍കടന്ന് എത്തുന്നത്.

രസം എന്ന സിനിമയിലൂടെയാണ് വരുണ ഷെട്ടി എന്ന മംഗലാപുരത്തുകാരി മലയാള സിനിമയിലേക്ക് എത്തുന്നത്.

മാതൃഭാഷയായ തുളുവില്‍ പുറത്തിയറങ്ങിയ നീറല്‍ എന്ന സിനിമയിലൂടെയാണ് വരുണ വെള്ളിത്തിരയില്‍ എത്തിയത്.

നിരവധി സംഗീത ആല്‍ബങ്ങളില്‍ വേഷമിട്ട വരുണ ശങ്കര്‍ സംവിധാനം ചെയ്ത മണല്‍നഗരം എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.

ഈ ചിത്രം കണ്ടാണ് രസത്തിലെ നായികയാവാനുള്ള ക്ഷണം വരുണയ്്ക്ക് ലഭിക്കുന്നത്. ഇന്ദ്രജിത്ത്, നെടുമുണി വേണു തുടങ്ങിയവരും രസത്തിന്റെ ഭാഗമാകുന്നുണ്ട്.

Advertisement