മുംബൈ: പാക് താരങ്ങളെ ഐ പി എല്‍ ലേലത്തിന് വിളിക്കാതിരുന്നതിന് പിന്നില്‍ ഗൂഢാലോചനയില്ലെന്ന് ഐ പി എല്‍ ചെയര്‍മാന്‍ ലളിത് മോഡി. ഇതു സംബന്ധിച്ച വന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നും മോഡി മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേസമയം എന്ത് കൊണ്ടാണ് പാക് താരങ്ങളെ ലേലത്തിന് വിളിക്കാതിരുന്നതെന്ന് അവരോട് വിശദീകരിക്കേണ്ട കാര്യമില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമ ഷില്‍പ ഷെട്ടി വ്യക്തമാക്കി.

സംഭവത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന രീതിയിലാണ് പ്രതികരിച്ചിരുന്നത്. പാക് താരങ്ങളെ അപമാനിക്കുന്ന നിലപാടാണിതെന്നും എല്ലാ രാജ്യങ്ങളിലെ കളിക്കാരെയും പരസ്പരം ബഹുമാനിക്കണമെന്നും പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്ക് വ്യക്തമാക്കി. ഐ പി എല്‍ ലേലത്തിന് പാക് താരങ്ങളെ ഉള്‍പ്പെടുത്തുകയും എന്നാല്‍ ലേലത്തിന് ആരെയും വിളിച്ചെടുക്കാതിരിക്കുകയും ചെയ്തതാണ് വിവാദമായത്. പാക് താരങ്ങളെ വിളിക്കേണ്ടെന്ന് ലേലത്തിന് മുമ്പ് ടീമുകള്‍ ധാരണയിലെത്തിയിരുന്നതായി ആരോപണമുണ്ടായിരുന്നു.

Subscribe Us:

അതേസമയം പാക് താരങ്ങളുടെ സുരക്ഷ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതാണ് കാരങ്ങളെ ഒഴിവാക്കാനുണ്ടായ സാഹചര്യമെന്നാണ് റിപ്പോര്‍ട്ട്.