മുംബൈ: ഐ പി എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡിക്കെതിരായ വാദംകേള്‍ക്കുന്നത് 27,28 തീയതികളിലേക്ക് മാറ്റി. മോഡിയുടെ ഉപദേശകന്‍ സ്വദീപ് ഹുറാ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്.

വാദംകേള്‍ക്കല്‍ മാറ്റുന്ന കാര്യം അച്ചടക്കസമിതിയെ അറിയിച്ചിട്ടുണ്ട്. അതിനിടെ മോഡിക്കെതിരായ സാമ്പത്തിക തിരമറികള്‍ അന്വേഷിക്കുന്ന അച്ചടക്കസമിതി അംഗങ്ങളെ മാറ്റേണ്ടതില്ലെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. അരുണ്‍ ജെയ്റ്റ്‌ലി, ജ്യോതിരാദിത്യ സിന്ധ്യ, ചിരായു അമീന്‍ എന്നിവരാണ് അച്ചടക്കസമിതിയിലുള്ളത്.