മുംബൈ: മുന്‍ ഐ പി എല്‍ കമ്മീഷണര്‍ ലളിത് മോഡിക്ക് അധോലോകത്തുനിന്നും വധഭീഷണി ഉള്ളതായി സൂചന. തന്റെ ജീവന് ഭീഷണിയുണ്ടെന്നും അതിനാലാണ് താന്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാത്തതെന്നും മോഡി പറഞ്ഞു.

ബി സി സി ഐയുടെ അച്ചടക്ക സമിതിക്ക് മുമ്പാകെ ഹാജരാകാന്‍ മോഡിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മോഡിക്കുവേണ്ടി അഭിഭാഷകന്‍ മെഹ്ബുബ് ആദബിയാണ് ഹാജരായത്. മോഡിയുടെ ജീവന് ഭീഷണിയുണ്ടെന്ന് മെഹ്ബുബ് ബി സി സി ഐയെ അറിയിക്കുകയായിരുന്നു.