അടുത്ത പടമേതാണെന്ന പ്രേക്ഷകരുടെ സംശയത്തിന് ഫെയ്‌സ് ബുക്ക് വഴി മോഹന്‍ ലാലിന്റെ മറുപടി. ലാലേട്ടന്റെ അടുത്ത സിനിമയേതാണെന്ന കാര്യത്തില്‍ വിവിധ ചര്‍ച്ചകളാണ് മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ ചൂടുപിടിക്കുന്നത്.

Ads By Google

അവസാനം ഈ സംശയങ്ങളെല്ലാം തീര്‍ക്കാനായാണ് ലാല്‍ തന്റെ എഫ്.ബിയില്‍ കാര്യം വ്യക്തമാക്കിയത്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ഒരു തമിഴ് സിനിമയാണ് പുതിയ പ്രൊജക്ട്. ”ജില്ല” യെന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം മെയ് മാസം ആരംഭിക്കും.

സമാന്തരമായി ഒരു മലയാളം സിനിമയുടെ ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ടെന്നും എന്നാല്‍  അന്തിമതീരുമാനമായിട്ടില്ലെന്നും ലാല്‍ വ്യക്തമക്കി.

എ.എല്‍ വിജയ് വിജയ് നായകനാകുന്ന ” തലൈവ”യുടെ ചിത്രീകരണ തിരക്കിലാണ്. നിലവില്‍ മുംബൈയില്‍ ജോലികള്‍ പുരോഗമിക്കുന്ന ഈ സിനിമയുടെ അവസാനഘട്ടം യൂറോപ്പില്‍ നിന്നാണ് ചിത്രീകരിക്കുക.

ഈ ചിത്രം മെയ് ലോ ജൂണിലോ റിലീസ് ചെയ്യുമെന്നും എ.എല്‍ വിജയ് അറിയിച്ചു.