Categories

തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് മരണം

lalchouk-encounter ശ്രീനഗര്‍: ശ്രീനഗറിലെ ലാല്‍ ചൗക്ക് മേഖലയില്‍ സുരക്ഷാ ഭടന്മാരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഭടന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അഞ്ച് സി ആര്‍ പി എഫ് ഭടന്‍മാര്‍ക്കും രണ്ടു വഴിയാത്രക്കാര്‍ക്കും ഒരു സ്വകാര്യ ടെലിവിഷന്‍ ക്യാമറാമാനും പരിക്കേറ്റിട്ടുണ്ട്. മായിസുമ പൊലീസ് സ്‌റ്റേഷനിലെ മുഹമ്മദ് യൂസഫ് പോലീസ് വാഹന ഡ്രൈവറാണ് കൊല്ലപ്പെട്ടത്. ഒരു സി ആര്‍ പി എഫ് ജവാനും കൊല്ലപ്പെട്ടു. ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ടിവി ചാനലിന്റെ കാമറാമാന്‍ റഊഫിനാണ് പരിക്കേറ്റത്. സൈന്യവും തീവ്രവാദികളും ഏറ്റുമുട്ടല്‍ തുടരുകയാണ്.

ലാല്‍ചൗക്കില്‍ പട്രോളിങ് നടത്തുയായിരുന്ന സി ആര്‍ പി എഫ് ജവാന്‍മാര്‍ക്ക് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. ഉടന്‍ തന്നെ സൈന്യം പ്രദേശം വളഞ്ഞു. ഇതെ തുടര്‍ന്ന് തൊട്ടടുത്ത ഹോട്ടലില്‍ തീവ്രവാദികള്‍ അഭയം തേടുകയായിരുന്നു. ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന ഓള്‍ഡ് അമീറാ കാദി പാലവും പരിസരങ്ങളും സുരക്ഷാ സൈന്യം വളഞ്ഞിരിക്കുകയാണ്. ഹോട്ടലിലും പരിസരങ്ങളിലെ ഷോപ്പുകളിലും കുടുങ്ങിയവരെ മോചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ജമിയത്ത് ഉല്‍ മുജാഹിദീന്‍ ഏറ്റെടുത്തു. കശ്മീരിലെ തീവ്രവാദം അവസാനിച്ചിട്ടില്ലെന്നും ജമിയത്ത് ഉല്‍ മുജാഹിദീന്റെ മൂന്നു പ്രവര്‍ത്തകരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് സംഘടനാ വക്താവ് ജമീല്‍ അഹമ്മദ് പറഞ്ഞു. എന്നാല്‍ ആക്രമണത്തില്‍ പങ്കെടുക്കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ഇയാള്‍ തയ്യാറായില്ല. 2007ല്‍ ദാല്‍ തടാകത്തിനുസമീപം ഉണ്ടായ ചാവേര്‍ ആക്രമണത്തിനുശേഷം കശ്മീരില്‍ പൊതുസ്ഥലത്ത് നടക്കുന്ന അക്രമണമാണ് ഇത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.