എഡിറ്റര്‍
എഡിറ്റര്‍
മോഹന്‍ലാല്‍- ജോഷി കൂട്ടുകെട്ടിന്റെ ലോക്പാല്‍
എഡിറ്റര്‍
Saturday 8th September 2012 10:43am

തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന റണ്‍ ബേബി റണ്ണിനുശേഷം മോഹന്‍ലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു. ലോക്പാല്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

എസ്.എന്‍ സ്വാമിയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന കഥാപാത്രമായാണ് മോഹന്‍ലാലെത്തുന്നത്.

Ads By Google

സൂപ്പര്‍ ഹിറ്റായ ‘നാടുവാഴികള്‍’ക്കുശേഷം ജോഷി-എസ്.എന്‍ സ്വാമി-മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ലോക്പാല്‍’നുണ്ട്. രാഷ്ട്രീയത്തിലും വ്യവസായരംഗത്തും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നടക്കുന്ന അഴിമതിയാണ് ലോക്പാലിന്റെ പശ്ചാത്തലം.

അണ്ണാ ഹസാരെയ്ക്ക് തുടക്കത്തില്‍ ലഭിച്ച ജനപിന്തുണപോലെ ചിത്രത്തിലെ നായകനും സമൂഹത്തില്‍നിന്ന് പിന്തുണ കിട്ടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.

മേജര്‍ രവിയുടെ കര്‍മയോദ്ധയെന്ന ചിത്രത്തിന്റെ തിരക്കിലാണ് മോഹന്‍ലാലിപ്പോള്‍. അതുകൊണ്ടുതന്നെ രണ്ട് മാസത്തിനുശേഷമേ ലോക്പാലിന്റെ ചിത്രീകരണം ആരംഭിക്കുകയുള്ളു.

Advertisement