എഡിറ്റര്‍
എഡിറ്റര്‍
‘നിന്നെ കഴിഞ്ഞ 26 വര്‍ഷങ്ങളായി എനിക്കറിയാം, ഞാന്‍ നിന്നെ വിശ്വസിക്കുന്നു; ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട’; ദിലീപിന് പിന്തുണയുമായി ലാല്‍ ജോസ്
എഡിറ്റര്‍
Monday 26th June 2017 4:37pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് പിന്തുണയുമായി സംവിധായകന്‍ ലാല്‍ ജോസും രംഗത്ത്. ദിലീപ്, നിന്നെ കഴിഞ്ഞ 26 വര്‍ഷങ്ങളായി എനിക്കറിയാം. ഞാന്‍ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട്, നിന്നെ അറിയുന്ന സിനിമാക്കാരും. എന്ന് ലാല്‍ ജോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നേരത്തെ വിഷയത്തില്‍ ദിലീപിന് പിന്തുണയുമായി അജു വര്‍ഗ്ഗീസ് രംഗത്തെത്തിയിരുന്നു. നടിയോട് പ്രതി ആരാണോ അവര്‍ ചെയ്തത് ശുദ്ധ പോക്കിരിത്തരമാണ്. പ്രതിയെ കണ്ടു പിടിക്കുക തന്നെ വേണമെന്നും പറഞ്ഞ അജു ദിലീപിനോട് ഇപ്പോള്‍ കാണിക്കുന്നത് നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണെന്നും പറഞ്ഞു.


Don’t Miss:  ‘മുസ്‌ലീമല്ലേ, ബാഗിലെന്താണ് ബോംബാണോ?’ ബംഗളുവില്‍ നേരിട്ട ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി മലയാളി ജവാന്‍


തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അജു പ്രതികരണം രേഖപ്പെടുത്തിയത്. രണ്ടും രണ്ട് ആണെന്ന് മനസിലാക്കാന്‍ ഉള്ള വിവേകം നൂറ് ശതമാനം സാക്ഷരത അവകാശപ്പെടുന്ന നമ്മുടെ പൊതുസമൂഹം കാണിക്കണമെന്നും അജു ആവശ്യപ്പെട്ടു.

സത്യങ്ങള്‍ ചുരുളഴിയുന്നതു വരെ കുറ്റപ്പെടുത്താതിരുന്നു കൂടെയെന്നും അജു പോസ്റ്റില്‍ കുറിക്കുന്നു.

ദിലീപ് പിന്തുണയുമായി സലീം കുമാറും രംഗത്തെത്തിയിരുന്നു. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ആ തിരക്കഥയുടെ ആദ്യത്തെ ട്വിസ്റ്റായിരുന്നു ദിലീപിന്റേയും മഞ്ജുവിന്റേയും ഡിവോഴ്‌സ് എന്നുമായിരുന്നു സലീം കുമാറിന്റെ പ്രതികരണം.

കേസിലെ ദുരൂഹത അവസാനിപ്പിക്കാന്‍ എല്ലാവരേയും നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും സലീം കുമാര്‍ പറഞ്ഞിരുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സലീം കുമാറിന്റെ പ്രതികരണം.


Don’t Miss: ‘ഞങ്ങള്‍ ബീഫ് കഴിക്കും… തമിഴന്‍ ഡാ’; മലയാളിയുടെ പാത പിന്തുടര്‍ന്ന് ‘പോ മോനേ മോദി’ സ്‌റ്റൈലില്‍ ഇന്ത്യ-വിന്‍ഡീസ് മത്സരത്തിനിടെ തമിഴ് യുവാവിന്റെ പ്രതിഷേധം


അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധനയ്ക്കു തയ്യാറാണെന്നും നടന്‍ ദിലീപ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പേരില്‍ തന്നെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് സോഷ്യല്‍ മീഡിയലൂടെയും ചില മാധ്യമങ്ങളിലൂടെയും നടക്കുന്നത്. പ്രേക്ഷകരെ തന്നില്‍ നിന്നും അകറ്റാനും അതിലൂടെ തന്റെ സിനിമകളെ പരാജയപ്പെടുത്താനും അതുവഴി സിനിമാ രംഗത്തുനിന്നു തന്നെ ഇല്ലായ്മ ചെയ്യാനുമാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും ദിലീപ് ആരോപിക്കുന്നു.

Advertisement