Categories

എവിടെ നോക്കീട്ടാടാ..മമ്മൂക്കയുടെ അന്നത്തെ ചീത്തവിളി മറക്കാന്‍ കഴിയില്ല; അനുഭവം പങ്കുവെച്ച് ലാല്‍ ജോസ്

സിനിമാ ചിത്രീകരണത്തിനിടെയുണ്ടാകുന്ന ചെറിയ തെറ്റുകള്‍ പോലും പെട്ടെന്ന് കണ്ടുപിടിക്കുകയും അത് അപ്പോള്‍ തന്നെ തിരുത്തിക്കുകയും ചെയ്യുന്ന ആളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി.

തെറ്റുകള്‍ കണ്ടാല്‍ ദേഷ്യപ്പെടുമെങ്കിലും ഉടന്‍ തന്നെ അത് അലിഞ്ഞില്ലാതാവും. അത്തരത്തിലൊരു അനുഭവമാണ് സംവിധായകന്‍ ലാല്‍ ജോസിനും പങ്കുവെക്കാനുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഴയെത്തുംമുന്‍പെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം.


Dont Miss മദ്രാസ് ഐ.ഐ.ടിയില്‍ ലെക്ചറല്‍ സീരീസ് റദ്ദ് ചെയ്ത് അധികൃതര്‍; വീണ്ടും ബ്രാഹ്മണിക്ക് അധികാര പ്രയോഗമെന്ന് വിദ്യാര്‍ത്ഥികള്‍


ഷൂട്ടിങ്ങിനിടയില്‍ കണ്ടിന്യൂറ്റിയില്‍(സീന്‍തുടര്‍ച്ച) ഒരു തെറ്റു സംഭവിച്ചു. ഒരു സീനില്‍ ശോഭന വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പൊട്ടുതൊട്ടിട്ടില്ല. പക്ഷേ വീട്ടില്‍ വന്നു കയറുമ്പോള്‍ ശോഭനയുടെ നെറ്റിയില്‍ പൊട്ടുണ്ട്.

ആ തെറ്റ് മമ്മൂക്ക കണ്ടുപിടിച്ചു. ആരാ കണ്ടിന്യൂവിറ്റി നോക്കുന്ന ആള്‍? മുഖം ചുവപ്പിച്ച് മമ്മൂക്ക ചോദിച്ചു. ഞാനാണു സര്‍ എന്ന് പറയുകയും എവിടെ നോക്കീട്ടാടാ.. എന്ന് ചീത്തവിളി തുടങ്ങി. അത് കത്തിക്കയറും മുന്‍പ് കമല്‍സാര്‍ ചാടിവീണു.

സത്യത്തില്‍ ആ രംഗം ചിത്രീകരിക്കുമ്പോള്‍ ഞാന്‍ ലൊക്കേഷനില്ല. കാര്യം മനസിലായപ്പോള്‍ ഗുരുവിന്റെ വത്സലശിഷ്യനാണെന്ന് തോന്നുന്നു. ചീത്ത പറയാന്‍ പോലും അനുവദിക്കുന്നില്ലല്ലോ എന്നു പറഞ്ഞു മമ്മൂക്ക കളിയാക്കി.- ലാല്‍ജോസ് പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ലാല്‍ ജോസ് അനുഭവം പങ്കുവെച്ചത്.

Tagged with: