lal-joseമലയാള സിനിമയില്‍ വിദേശികളായ നായികമാരെ പരീക്ഷിച്ച് വിജയിച്ച ഏക വ്യക്തി ലാല്‍ജോസാണ്. ശ്രീനിവാസന്‍ നായകനായ അറബിക്കഥയില്‍ ചാങ്ഷൂമിന്‍ എന്ന ചൈനീസ് നായികയെ കൊണ്ടുവന്നത് ഏറെ യോജിച്ചിരുന്നു. ഇപ്പോഴിതാ ഒരു സ്പാനിഷ് സുന്ദരിയെ തേടി നടക്കുകയാണ് ലാല്‍ ജോസ്.

ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തിനുവേണ്ടിയാണ് സ്പാനിഷുകാരിയെ അന്വേഷിക്കുന്നത്. നൗഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് ഭൂഖണ്ഡങ്ങളിലുള്ളവര്‍ തമ്മിലുള്ള പ്രണയകഥയാണ് ചിത്രത്തിലൂടെ പറയാനുദ്ദേശിക്കുന്നതെന്നാണ് സൂചന.

ചിത്രം സ്‌പെയിനിലാണ് ചിത്രീകരിക്കുന്നത്. ദിലീപിനൊപ്പം കുഞ്ചാക്കോബോബനും ഇതിലുണ്ടാവും.

പുതിയ ചിത്രത്തിന്റെ ചിത്രീകരണം മെയില്‍ തുടങ്ങും. ലാല്‍ജോസിന്റെ ‘ചൈനീസ് ഗേള്‍’ പരീക്ഷണം വന്‍ വിജയമായിരുന്നു. അതിലൊട്ടും കുറയില്ല പുതിയ പരീക്ഷണമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.