എഡിറ്റര്‍
എഡിറ്റര്‍
നടിയും പള്‍സര്‍ സുനിയുമായി അടുപ്പമുണ്ടെന്ന പരാമര്‍ശം: ‘ഞാനാരോടും അങ്ങനെ പറഞ്ഞിട്ടില്ല’ ദിലീപിനെ തള്ളി ലാല്‍
എഡിറ്റര്‍
Tuesday 27th June 2017 12:25pm

കൊച്ചി: നടിയും പള്‍സര്‍ സുനിയും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്ന് സംവിധായകന്‍ ലാല്‍ തന്നോടു പറഞ്ഞിട്ടുണ്ടെന്ന നടന്‍ ദിലീപിന്റെ പ്രസ്താവനയ്‌ക്കെതിരെ ലാല്‍ രംഗത്ത്. താനാരോടും അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ലാല്‍ പറയുന്നത്.

‘നടിയും പള്‍സര്‍ സുനിയും തമ്മില്‍ സുഹൃത്തുക്കളാണോ എന്ന് എനിക്കറിയില്ല. അങ്ങനെ അവരെ ഒരിടത്തും കണ്ടിട്ടുമില്ല. തീര്‍ത്തും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ദിലീപ് പറയുന്നത്.’ എന്നാണ് ലാല്‍ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

നടിയ്ക്കും പള്‍സര്‍ സുനിയ്ക്കും ബന്ധമുണ്ടെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ല. ദിലീപിന്റെ വെളിപ്പെടുത്തല്‍ ഏതു സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും ലാല്‍ പറയുന്നു.


Must Read: ആ മാപ്പു പറയല്‍ ഖേദം തോന്നിയിട്ടൊന്നുമായിരിക്കില്ല; വിമര്‍ശനം ഭയന്നാണ്: സലിംകുമാറിന്റെയും നടിമാരുടെ സംഘടനയുടെയും നിലപാടുകളെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി


തന്റെ മകന്റെ സിനിമയില്‍ അഭിനയിക്കുമ്പോഴാണ് നടി ആക്രമിക്കപ്പെട്ടത്. നടി കാറുചോദിച്ചപ്പോള്‍ നല്‍കി. ആക്രമിക്കപ്പെട്ടശേഷം തന്റെ വീട്ടിലേക്കാണ് നടി ആദ്യം എത്തിയത്. എല്ലാ പ്രശ്‌നവും തനിക്ക് ഒതുക്കി തീര്‍ക്കാമായിരുന്നു. എന്നാല്‍ താന്‍ പൊലീസിനെ അറിയിക്കുകയാണുണ്ടായതെന്നും ലാല്‍ വിശദീകരിക്കുന്നു.

റിപ്പോര്‍ട്ടര്‍ ചാനലില്‍ നികേഷ് കുമാര്‍ ഷോയ്ക്കിടെയാണ് നടിയും പള്‍സര്‍ സുനിയും ഭയങ്കര അടുപ്പത്തിലായിരുന്നു എന്ന് ദിലീപ് പറഞ്ഞത്. ഇക്കാര്യം തന്നോട് സംവിധായകന്‍ ലാലേട്ടന്‍ പറഞ്ഞിട്ടുളളതാണെന്നായിരുന്നു ദിലീപിന്റെ പരാമര്‍ശം.

‘ഭയങ്കര അടുപ്പത്തിലായിരുന്നു അവര്‍. ഗോവയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്നു. അവര്‍ വലിയ ഫ്രണ്ട്സായിരുന്നു എന്നൊക്കെ തന്റെ അടുത്ത് പറഞ്ഞതല്ലേ. അതാണ് അപകടത്തിന് വഴിവെച്ചത്. താന്‍ ആരുമായിട്ട് കൂട്ടുകൂടണമെന്നത് അവരവര്‍ തീരുമാനിക്കേണ്ടേ, താന്‍ ഒരിക്കലും ഈ വക ആള്‍ക്കാരുമായി കൂട്ടുകൂടാന്‍ ഉദ്ദേശിക്കുന്നില്ല.അതിന് തയ്യാറുമല്ല. അതില്‍ വളരെ ശ്രദ്ധിക്കുകയും ചെയ്യുന്നയാളാണ്. ‘ എന്നും ദിലീപ് പറഞ്ഞിരുന്നു.

Advertisement