എഡിറ്റര്‍
എഡിറ്റര്‍
സംഭവദിവസം ഹണീബി 2 വിന്റെ ചിത്രീകരണത്തിനായല്ല നടി വന്നത്; വണ്ടി ആവശ്യപ്പെട്ടത് രമ്യാനമ്പീശന്റെ വീട്ടിലേക്ക് പോകാനെന്നും ലാല്‍
എഡിറ്റര്‍
Friday 24th February 2017 11:54am

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത നടപടിയെ അഭിനന്ദിച്ച് സംവിധായകന്‍ ലാല്‍. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി അഭിനന്ദനാര്‍മാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഇനി പുറത്തുവരുമെന്നും ലാല്‍ പറഞ്ഞു.

ഹണീബി 2 വിന്റെ ചിത്രീകരണത്തിനായല്ല സംഭവദിവസം നടി വന്നത്. നടി രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോകാനായിരുന്നു അവര്‍ വണ്ടി ആവശ്യപ്പെട്ടത്. വണ്ടി കൊടുത്തപ്പോള്‍ തന്നെ നടിയുടെ സുരക്ഷയെ പറ്റി പ്രൊഡക്ഷന്‍ ടീം ചോദിച്ചിരുന്നെന്നും ലാല്‍ പറയുന്നു.

സംഭവം ക്വട്ടേഷനല്ല എന്ന സുനിയുടെ വാദം നുണയാകാനാണ് സാധ്യത. അത്തരമൊരു അവസരത്തില്‍ ക്വട്ടേഷനാണെന്ന് നേരിട്ട് ഇരയോട് പറയേണ്ട ഒരു സാഹചര്യവുമില്ലെന്നും ലാല്‍ പറയുന്നു.

നടിയെ ആക്രമിച്ച സംഭവത്തില്‍ ഡൈവര്‍ മാര്‍ട്ടിനെ പിന്തുടര്‍ന്ന് പിടിച്ചത് ഞാനായിരുന്നു. ആക്രമിക്കപ്പെട്ടെന്നും ചികിത്സ വേണമെന്നും പറഞ്ഞ് മാര്‍ട്ടിന്‍ രക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ സംശയം തോന്നിയാണ് മാര്‍ട്ടിനെ വിടരുതെന്ന് കൂടെയുള്ളവരോട് പറഞ്ഞത്. മാര്‍ട്ടിനും ഈ സംഘത്തില്‍പ്പെട്ടയാളാകാമെന്ന് ദൈവമാണ് തന്നെ കൊണ്ട് തോന്നിച്ചതെന്നും ലാല്‍ പറയുന്നു.

പുറത്ത് നിന്ന് വിളിച്ച വണ്ടിയുടെ ഡ്രൈവരാണ് സുനി. കുറഞ്ഞകാലംകൊണ്ട് അവന്‍ സെറ്റില്‍ നല്ല
പേരുണ്ടാക്കി. സിനിമയുടെ സെറ്റില്‍ തികച്ചും മാന്യമായ പെരുമാറ്റമായിരുന്നു അവന്റേത്. ഗോവയില്‍ ഷൂട്ടിങിന് ഇവന്‍ ഡ്രൈവറായ ഒരു കാര്‍ പോയിരുന്നു.

സെറ്റില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്തതും സുനിയായിരുന്നു. എല്ലാവരേയും സഹായിക്കാനും വെള്ളംകൊടുക്കാനും അവന്‍ നിന്നു. ഊര്‍ജ്ജ്വസവലയതുള്ള ചെറുപ്പക്കാരായി അവന്‍ പെരുമാറി. അത് അവന്റെ മിടുക്ക്. അവന്‍ കള്ളനാണെന്ന് കണ്ടെത്താന്‍ തങ്ങള്‍ക്ക് ദിവ്യദൃഷ്ടിയില്ലല്ലോയെന്നും ലാല്‍ ചോദിക്കുന്നു.

അതേസമയം ന്യൂജനറേഷന്‍ സിനിമയില്‍ കഞ്ചാവും മദ്യവും വ്യാപകമാണെന്ന പ്രചരണത്തിനെതിരെയും ലാല്‍ രംഗത്തെത്തി. ഇത്തരം പ്രചരണങ്ങള്‍ തെറ്റാണെന്നും പഴയ തലമുറയുടെ അസ്വസ്ഥതയില്‍ നിന്നാണ് ഇത്തരം ആരോപണങ്ങള്‍ വരുന്നതെന്നും ലാല്‍ പറഞ്ഞു.

ഏത് സെറ്റിലാണ് മദ്യവും കഞ്ചാവും ഒഴുകുന്നതെന്ന് ആരോപണം ഉന്നയിച്ചവര്‍ പറയണമെന്നും ലാല്‍ പറഞ്ഞു. തന്നെ സഹായിച്ചതിന് ആന്റോ ക്രൂശിക്കപ്പെട്ടതിന് വിഷമമുണ്ട്. ഇനി ആരെയെങ്കിലും സഹായിക്കണമെങ്കില്‍ ആന്റോ ജോസഫ് രണ്ടുവട്ടം ആലോചിക്കുമെന്നും ലാല്‍ പറയുന്നു.

പോലീസിന്റെ പ്രവര്‍ത്തികളില്‍ പൂര്‍ണതൃപ്തിയുണ്ട്. കേസുമായി ധൈര്യപൂര്‍വം മുന്നോട്ടുപോകാനാണ് തീരുമാനം. വളരെ സ്‌ട്രോങ് ആയുള്ള കുട്ടിയാണ് അവള്‍. അവളുടെ അമ്മയും സ്‌ട്രോങ് ആയി തന്നെ നില്‍ക്കുന്നുണ്ട്.

അവളെ വിവാഹം ചെയ്യാന്‍ പോകുന്ന പയ്യന്‍ എന്തിനും തയ്യാറായി കൂടെ നില്‍ക്കുന്നുണ്ട്. അത്തരത്തില്‍ നല്ല മനസുള്ള ആളെ തന്നെ അവള്‍ക്ക് ലഭിച്ചെന്നും ലാല്‍ പറയുന്നു.

Advertisement